Quantcast

വിസ്മയ കേസ്; കിരണ്‍ കുമാറിനെ പുറത്താക്കിയത് കൃത്യമായ മൊഴിയും തെളിവും പരിശോധിച്ച്: മന്ത്രി ആന്‍റണി രാജു

കിരൺ കുമാർ നൽകിയ മറുപടി തൃപ്തികരമല്ലായിരുന്നെന്നും ആന്‍റണി രാജു പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Sep 2021 5:41 AM GMT

വിസ്മയ കേസ്; കിരണ്‍ കുമാറിനെ പുറത്താക്കിയത് കൃത്യമായ മൊഴിയും തെളിവും പരിശോധിച്ച്: മന്ത്രി ആന്‍റണി രാജു
X

കൃത്യമായ മൊഴിയും തെളിവും പരിശോധിച്ചാണ് വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ മോട്ടോർ വാഹനവകുപ്പിൽ നിന്ന് പുറത്താക്കിയതെന്ന് മന്ത്രി ആന്‍റണി രാജു. വകുപ്പുതല നടപടിക്ക് പൊലീസ് കേസുമായി ബന്ധമില്ല. കിരൺ കുമാർ നൽകിയ മറുപടി തൃപ്തികരമല്ലായിരുന്നെന്നും ആന്‍റണി രാജു പറഞ്ഞു.

സർവീസ് റൂൾ അനുസരിച്ചാണ് പിരിച്ച് വിട്ടതെന്ന് മന്ത്രി പറഞ്ഞു. ക്രിമിനൽ കേസിലെ വിധി സർവീസ് ചട്ടത്തിന് ബാധകമല്ല. കിരൺകുമാറിന്‍റെ വിശദീകരണം നിയമപരമായി നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. കേസിൽ പ്രതിയായ കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.

TAGS :

Next Story