Quantcast

കെഐആർഎഫ് റാങ്കിങ്: സ്വാശ്രയ കോളേജുകളിൽ സാഫിക്ക് ഒന്നാം സ്ഥാനം ‌

ആദ്യഘട്ട നാക് അസ്സസ്മെന്റിൽ ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസ് നേടിയ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്ന നേട്ടം സാഫി കൈവരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    21 Dec 2024 5:42 AM GMT

കെഐആർഎഫ് റാങ്കിങ്: സ്വാശ്രയ കോളേജുകളിൽ സാഫിക്ക് ഒന്നാം സ്ഥാനം ‌
X

വാഴയൂർ (മലപ്പുറം): കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം അളക്കുന്ന സംവിധാനമായ കെഐആർഎഫ് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഓട്ടോണോമസ് ). സംസ്ഥാന റാങ്കിങ്ങിൽ 19-ാം സ്ഥാനമാണ് സാഫി സ്വന്തമാക്കിയത്.

ഒപ്പം സ്വാശ്രയ കോളേജുകളുടെ പട്ടികയിൽ ഒന്നാമതും, ആദ്യ റാങ്കിൽ ഉൾപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ഥാപനവുമായി സാഫി മാറി. നേരത്തെ ഇന്ത്യയിൽ തന്നെ ആദ്യഘട്ട നാക് അസ്സസ്മെന്റിൽ ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസ് നേടിയ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്ന നേട്ടം സാഫി കൈവരിച്ചിരുന്നു.

തുടർന്ന് സ്വയംഭരണ പദവിയും സാഫിയെ തേടിയെത്തി. രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറുക എന്ന സ്വപ്നത്തിലേക്കുള്ള ഒരു ചുവടാണ് ഈ നേട്ടം എന്ന് സാഫി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനായ സി.എച്ച് അബ്ദുൽ റഹീം, ജനറൽ സെക്രട്ടറി മെഹബൂബ് എം.എ, സി.ഇ.ഒ യും പ്രിൻസിപ്പാളുമായ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ എന്നിവർ പറഞ്ഞു.

TAGS :

Next Story