സൗജന്യ ഭക്ഷ്യക്കിറ്റ്; ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി
മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു
കോവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്‍റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
ഏപ്രില്‍ കിറ്റിലെ സാധനങ്ങള്‍:
പഞ്ചസാര – 1 കി. ഗ്രാം, കടല – 500 ഗ്രാം, ചെറുപയര്‍ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റര്‍, തേയില – 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, ആട്ട – 1 കി. ഗ്രാം, മല്ലിപ്പൊടി – 100 ഗ്രാം, മഞ്ഞള്‍പൊടി – 100 ഗ്രാം, സോപ്പ് – 2 എണ്ണം, ഉപ്പ് – 1 കി.ഗ്രാം, കടുക് അല്ലെങ്കില്‍ ഉലുവ -100 ഗ്രാം.
മേയ് മാസ കിറ്റിലെ സാധനങ്ങള്‍:
ചെറുപയര്‍ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, കടല – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, മഞ്ഞള്‍ പൊടി – 100 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റര്‍, ആട്ട – 1 കിലോഗ്രാം, ഉപ്പ് – 1 കിലോഗ്രാം എന്നിവയാണ്.
top
Adjust Story Font
16