3500 കോടി രൂപയുടെ പദ്ധതിയിൽ നിന്നു കിറ്റെക്സ് പിന്‍മാറിയേക്കും; സമവായ സാധ്യതകൾ മങ്ങുന്നു
കിറ്റെക്സിന്‍റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം
സർക്കാരും കിറ്റെക്‌സും തമ്മിലുള്ള സമവായ സാധ്യതകൾ മങ്ങുന്നു. 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്നു കിറ്റെക്സ് പിന്മാറുമെന്നു ഉറപ്പായി . കിറ്റെക്സിന്‍റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം . ഇതിനിടെ കിറ്റെക്സ് സ്ഥാപനത്തിലെ തൊഴിലാളികൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കോൺഗ്രസ് എം.പി ബെന്നി ബെഹ്നാന്‍റെ പരാതിയിലാണ് കിറ്റെക്സിൽ വിവിധ വകുപ്പുകൾ പരിശാധന നടത്തിയതെന്നായിരുന്നു വ്യവസയമന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞത് . കിറ്റെക്‌സുമായി തെന്നിയ സർക്കാർ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കലാണു ലക്ഷ്യമിടുന്നത് . കിറ്റെക്സിന്‍റെ നടത്തിപ്പിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെന്ന ആരോപണവുമായി നേരത്തെ കോൺഗ്രസ് പി.ടി തോമസ് എം.എൽ.എയും രംഗത്തെത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി നിരന്തരം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ കിറ്റെക്സ് എം.ഡി ഉറച്ചുനിൽക്കുകയാണ് . തമിഴ്നാട് തെലങ്കാന ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽനിന്ന് നിക്ഷേപത്തിന് ക്ഷണമുണ്ടെന്നു കിറ്റെക്സ് എംഡി പറയുന്നു . അതിനിടെ കിറ്റെക്സ് സ്ഥാപനത്തിലെ തൊഴിലാളികൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സമവായ ചർച്ചാ സാധ്യതകൾ മങ്ങിയതോടെ 3500 കോടി രൂപയുടെ നിക്ഷേപത്തിനുള്ള സാധ്യത അടഞ്ഞ അധ്യായമാണെന്ന് കിറ്റെക്സ് എം.ഡിയുടെ വാക്കുകളിൽ വ്യക്തമാണ് . പദ്ധതിയിൽ നിന്നു പിന്മാറുന്നതോടെ കേരളത്തെ കിറ്റെക്സ് അപകീർത്തിപ്പെടുത്തിയെന്ന വാദം ഉയർത്തിയാകും സർക്കാരിന്‍റെ പ്രതിരോധം . വിഷയത്തിൽ പ്രതിപക്ഷ നിലപാടും ശ്രദ്ധേയമാകും.
Adjust Story Font
16