തൊഴില്‍വകുപ്പ് വീണ്ടും നോട്ടീസയക്കുന്നു; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കിറ്റെക്‌സ് എം.ഡി
കിറ്റെക്‌സുമായി ചര്‍ച്ച നടത്തിയതിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം പറഞ്ഞു.
തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പനിക്ക് വീണ്ടും വീണ്ടും നോട്ടീസ് അയക്കുന്നുവെന്ന് കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ്. ഇന്നലെ വൈകീട്ടും ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. ആവശ്യമെങ്കില്‍ തെളിവ് നല്‍കാന്‍ തയ്യാറാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ചര്‍ച്ചക്ക് തയ്യാറുള്ളൂവെന്നും സാബു ജേക്കബ് പറഞ്ഞു. നിരന്തരം നോട്ടീസ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ആദ്യം നടപടി വേണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.
കിറ്റെക്‌സുമായി ചര്‍ച്ച നടത്തിയതിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം പറഞ്ഞു. കിറ്റെക്‌സ് കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് അറിയിച്ചെന്നും വ്യവസായവകുപ്പ് ഡയറക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഉപേക്ഷിച്ച പദ്ധതിയിലേക്ക് കിറ്റെക്‌സ് തിരിച്ചുവരണമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. നാടിന് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കില്ല. പ്രശ്‌നത്തെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
Adjust Story Font
16