കേരളം യു.പിയെ കണ്ട് പഠിക്കണമെന്ന് കിറ്റെക്‌സ് എം.ഡി സാബു ജേക്കബ്
കേരളത്തില്‍ കിറ്റെക്‌സ് നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ തമിഴ്‌നാട്, ഗുജറാത്ത്, ഒഡിഷ്യ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചു.
നിക്ഷേപകരോടുള്ള സമീപനത്തില്‍ കേരളം യു.പിയെ കണ്ട് പഠിക്കണമെന്ന് കിറ്റെക്‌സ് എം.ഡി സാബു ജേക്കബ്. നിക്ഷേപസൗഹൃദ റാങ്കിങ്ങില്‍ പിന്നിലായിരുന്ന യു.പി എങ്ങനെ രണ്ടാം സ്ഥാനത്തെത്തിയെന്ന് നാം മനസിലാക്കണം. അവിടെ മുഖ്യമന്ത്രി നേരിട്ടാണ് പുതിയ വ്യവസായങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് സാബു ജേക്കബിന്റെ പ്രതികരണം.
കേരളത്തില്‍ കിറ്റെക്‌സ് നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ തമിഴ്‌നാട്, ഗുജറാത്ത്, ഒഡിഷ്യ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചു. വ്യവസായികളെ ക്ഷണിക്കുന്ന സമീപനമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ഉള്ളത്. അതിന് പുറമെ കിറ്റെക്‌സിന്റെ പുതിയ പദ്ധതിക്ക് പ്രത്യേകമായി എന്തെല്ലാം വേണമെന്നാണ് പലരും ചോദിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാര്‍ വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ വിളിച്ചെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തില്‍ തുടങ്ങാനിരുന്ന 3500 കോടിയുടെ വ്യവസായ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് സാബു ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളസര്‍ക്കാര്‍ തങ്ങളുടെ സംരംഭങ്ങളോട് ശത്രുതാ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് കിറ്റെക്‌സിന്റെ ആരോപണം. കഴിഞ്ഞ ഒരു മാസത്തിനിടെ സര്‍ക്കാരിന്റെ 11 ഏജന്‍സികളാണ് കിറ്റെക്‌സില്‍ പരിശോധന നടത്തിയത്. ദുരനുഭവങ്ങളുടെ സാഹചര്യത്തിലാണ് കേരളത്തിലെ പുതിയ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്നത് എന്നായിരുന്നു കിറ്റെക്‌സിന്റെ വിശദീകരണം.
Adjust Story Font
16