Quantcast

വ്യാജരേഖയുണ്ടാക്കി 1.62 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; ബാങ്ക് മാനേജര്‍ അറസ്റ്റില്‍

തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്ക് മാനേജർ ഇൻ ചാർജായിരുന്ന ചിറയിൻകീഴ് സ്വദേശി അജയ്കുമാർ ആണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-07-15 04:27:22.0

Published:

15 July 2023 4:25 AM GMT

Kizhuvilam Service Cooperative Bank Manager-in-Charge Ajaykumar arrested in Rs 1.62 crore fraud case, Kizhuvilam Service Cooperative Bank 1.62 crore fraud case, Ajaykumar
X

പിടിയിലായ അജയ്കുമാര്‍

തിരുവനന്തപുരം: കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ സഹകരണ ബാങ്ക് മാനേജർ ഇൻചാർജ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1.62 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് ഇയാൾക്കെതിരെയുള്ള കേസ്.

തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് വൻ തുകയുടെ തിരിമറി നടന്നത്. 2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ ഈ ബാങ്കിൽ മാനേജർ ഇൻചാർജായി നോക്കിവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു സാമ്പത്തിക. ബാങ്കിലെ നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ വ്യാജ രേഖകളുണ്ടാക്കുകയും വ്യാജ ഒപ്പിട്ടും ലോൺ അനുവദിച്ചാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്.

ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം റൂറൽ പൊലീസാണ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്.

Summary: Kizhuvilam Service Cooperative Bank Manager-in-Charge Ajaykumar, a native of Chirayinkeezhu, Thiruvananthapuram, has been arrested in a financial fraud case of Rs 1.62 crore

TAGS :

Next Story