Quantcast

കൊടി സുനിയുടെ പരോൾ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെ.കെ രമ

കൊടും ക്രിമിനലായ കൊടി സുനിക്ക് ജാമ്യം അനുവദിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമയുടെ നീക്കം.

MediaOne Logo

Web Desk

  • Published:

    31 Dec 2024 5:42 AM

KK Rama against granting parole to Kodi Suni
X

കോഴിക്കോട്: ടി.പി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമ. ഇത് സംബന്ധിച്ച് നിയമോപദേശം തേടി. കൊടി സുനി നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന കൊടും കുറ്റവാളിയാണെന്നും ജയിലിൽ കിടക്കുമ്പോഴും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അങ്ങനെയൊരു ക്രിമിനലിന് പരോൾ അനുവദിക്കുന്നത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് രമയുടെ നീക്കം.

കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് ഒരു മാസം പരോൾ അനുവദിച്ചത്. കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി.ജയരാജൻ രംഗത്തെത്തിയിരുന്നു. ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളാണെന്നും പരോൾ അനുവദിക്കുന്നത് സ്വാഭാവിക നടപടിയാണ് എന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.

TAGS :

Next Story