Quantcast

പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാറിനെ വിമര്‍ശിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ

കഴിഞ്ഞ ദിവസം പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് തൊട്ടുപിന്നാലെയായിരുന്നു ശൈലജയുടെ ശ്രദ്ധക്ഷണിക്കല്‍.

MediaOne Logo

Web Desk

  • Published:

    5 Oct 2021 1:26 PM GMT

പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാറിനെ വിമര്‍ശിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ
X

പ്ലസ് വണ്‍ പ്രവേശനത്തില്‍ സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ ഉന്നയിച്ചത് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചല്ലെന്ന് കെ.കെ ശൈലജ. ഒന്നിച്ചു നിന്ന് പ്രശ്‌നത്തില്‍ പരിഹാരം കാണണം. സര്‍ക്കാറും ജനപ്രതിനിധികളും ഒന്നിച്ചു നിന്ന് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും ശൈലജ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് തൊട്ടുപിന്നാലെയായിരുന്നു ശൈലജയുടെ ശ്രദ്ധക്ഷണിക്കല്‍. പ്ലസ് വണ്‍ സീറ്റ് വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും ഏകദാനമായി സീറ്റ് അനുവദിക്കാതെ ആവശ്യം എവിടെയാണെന്ന് മനസിലാക്കി സീറ്റ് ക്രമീകരണം നടത്തണമെന്നും ശൈലജ ആവശ്യപ്പെട്ടു. ഇത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.

പ്രതിപക്ഷത്തിന് നല്‍കിയ മറുപടി ആവര്‍ത്തിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ശൈലജയുടെ ആവശ്യവും തള്ളി. നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പ്രതിപക്ഷ നിലപാടിനോട് ചേര്‍ന്ന തരത്തില്‍ ശൈലജ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചതും വിവാദമായിരുന്നു.

TAGS :

Next Story