'കെ.കെ ശൈലജയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു'; പരാതിയുമായി എല്‍.ഡി.എഫ്
സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അധിക്ഷേപ കമന്റുകളും മെസേജുകളും പ്രചരിപ്പിക്കുന്നെന്നും പരാതിയിലുണ്ട്
കോഴിക്കോട് : വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അധിക്ഷേപ കമന്റുകളും മെസേജുകളും പ്രചരിപ്പിക്കുന്നു, ലൈംഗികചുവയുള്ള മോർഫ് ചെയ്ത ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നു തുടങ്ങിയവയാണ് പരാതിലുള്ളത്.
ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന സോഷ്യല്‍മീഡിയ പേജുകളുടെ പേരുകളടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.
Next Story
Adjust Story Font
16