Quantcast

‘മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ വിഡിയോയും പിൻവലിക്കണം’; ഷാഫി പറമ്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്

‘തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതുജനങ്ങളോട് മാപ്പ് പറയണം’

MediaOne Logo

Web Desk

  • Updated:

    2024-04-23 13:00:52.0

Published:

23 April 2024 12:55 PM GMT

shafi parambil and kk shailaja
X

കോഴിക്കോട്: വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസയച്ച് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. സമൂഹമാധ്യമങ്ങൾ വഴിയുള്ള അധാർമ്മിക, അശ്ലീല പ്രചാരണം അവസാനിപ്പിക്കണമെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

കേട്ടാൽ അറപ്പുളവാക്കുന്ന പ്രസ്താവനകളും ജുപുത്സാവഹമായ ഫോ​ട്ടോകളുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഷാഫി പറമ്പിലിന്റെ അറിവോടെയാണ്. ചില നിക്ഷിപ്ത തൽപര്യക്കാരും ചില ചാനലുകളും നവമാധ്യമ മേഖലയിലെ ചിലരും ഗൂഢാലോചനയിൽ കണ്ണികളാണ്. സാമൂഹിക വിരുദ്ധമായ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ തള്ളിപ്പറയാനോ അവർക്ക് എതിരെ നിലപാട് കൈക്കൊള്ളാനോ ഷാഫി പറമ്പിൽ തയ്യാറായിട്ടില്ല.

മോർഫ് ചെയ്ത ചിത്രങ്ങൾ, വ്യാജ വീഡിയോകൾ, അശ്ലീല പരാമർശങൾ എന്നിവ പിൻവലിക്കണം. ഇല്ലെങ്കിൽ ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. അഡ്വ. കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്.

TAGS :

Next Story