ലാഭനഷ്ടം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിക്കില്ല; തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് കെ.എം ഷാജി
ഇന്ന് രാവിലെ ഷാജിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗില്‍ സംഭവിക്കുന്നത് എന്നായിരുന്നു ഷാജിയുടെ പോസ്റ്റില്‍ പറഞ്ഞത്.
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ അലോസരപ്പെടുന്നവരാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് കെ.എം ഷാജി. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്‌ലിം ലീഗ് എടുത്ത തീരുമാനങ്ങള്‍. അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ പറയേണ്ടതുപോലെ പറയാന്‍ ലീഗില്‍ ഇടമുണ്ടെന്നും ഷാജി പറഞ്ഞു.
പറയേണ്ട കാര്യങ്ങള്‍ പറയാന്‍ ഇന്നുവരെ മടികാണിച്ചിട്ടില്ല. ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തില്‍ ഉണ്ടാവില്ലെന്നും ഷാജി വ്യക്തമാക്കി.
ഇന്ന് രാവിലെ ഷാജിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗില്‍ സംഭവിക്കുന്നത് എന്നായിരുന്നു ഷാജിയുടെ പോസ്റ്റില്‍ പറഞ്ഞത്. ലീഗ് ഉന്നതാധികാര സമിതി വിവാദ വിഷയങ്ങളില്‍ നിലപാട് പറഞ്ഞതിന് ശേഷം ഷാജി മുഈനലിയെ പിന്തുണച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷാജി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
Adjust Story Font
16