Quantcast

'തലശ്ശേരിയിൽ വഅള് നടത്തണമെങ്കിൽ ആദ്യം പാർട്ടി ഓഫീസിൽ അപേക്ഷ കൊടുക്കണം'; സിപിഎമ്മിനെതിരായ വിമർശനങ്ങൾ ആവർത്തിച്ച് കെഎം ഷാജി

സ്പീക്കർ എം.ബി രാജേഷിന്റെ ഭാര്യ സംസ്‌കൃത സർവകലാശാലയിൽ ജോലി നേടിയിൽ മുസ്‌ലിം സംവരണ സീറ്റിലാണ്. സാമ്പത്തിക സംവരണവാദികളായ സിപിഎം എന്ത് മാനദണ്ഡത്തിലാണ് സാമുദായിക സംവരണ സീറ്റിൽ ജോലി വാങ്ങിയത്? ഇതിനെക്കുറിച്ചൊന്നും സിപിഎം മിണ്ടുന്നില്ലെന്നും ഷാജി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 Dec 2021 1:01 PM GMT

തലശ്ശേരിയിൽ വഅള് നടത്തണമെങ്കിൽ ആദ്യം പാർട്ടി ഓഫീസിൽ അപേക്ഷ കൊടുക്കണം; സിപിഎമ്മിനെതിരായ വിമർശനങ്ങൾ ആവർത്തിച്ച് കെഎം ഷാജി
X

മുസ്‌ലിം ലീഗിന്റെ വഖഫ് സമ്മേളനത്തിൽ സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച് കെഎം ഷാജി. തലശ്ശേരി, കൊടുങ്ങല്ലൂർ, പൊന്നാനി അടക്കമുള്ള സിപിഎം ശക്തി കേന്ദ്രങ്ങളിൽ മുസ്‌ലിം സമുദായത്തിന്റെ സർഗാത്മക പുരോഗതിയെ സിപിഎം തടഞ്ഞെന്ന ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് ഷാജി പറഞ്ഞു. ഇതിന്റെ കണക്കുകൾ തന്റെ കയ്യിലുണ്ടെന്നും ആരുമായും സംവാദത്തിന് തയ്യാറാണെന്നും ഷാജി പറഞ്ഞു. ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കോഴിക്കോട് തന്റെ പ്രസംഗം കഴിഞ്ഞ ശേഷം തലശ്ശേരിയിലെ സിപിഎം അനുഭാവിയായ ഒരാൾ എന്നെ വിളിച്ചു. ഞങ്ങൾക്ക് ഇവിടെ ജീവന് ഭീഷണിയൊന്നുമില്ല. പക്ഷെ സർഗാത്മകമായ ഒരു പ്രവൃത്തിയും സിപിഎം അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വഅള് നടത്തണമെങ്കിൽ മൈക്ക് പെർമിഷന്റെ അപേക്ഷ പൊലീസ് സ്റ്റേഷനിൽ കൊടുക്കുന്നതിന് മുമ്പ് പാർട്ടി ഓഫീസിൽ കൊടുക്കണം. നിരീശ്വരവാദത്തിനെതിരെ പ്രസംഗിക്കുന്ന ആളെ കൊണ്ടുവരാൻ അനുവദിക്കില്ല. നബിദിന പരിപാടിയുടെ ചാർട്ട് പാർട്ടി നേതൃത്വത്തെ കാണിച്ച് മുൻകൂർ അനുമതി വാങ്ങണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ജബ്രകളും എക്‌സ് മുസ്‌ലിംസും എല്ലാം സിപിഎം അനുഭാവികളോ പ്രവർത്തകരോ ആണ്. വടകര താലൂക്കിൽ കഴിഞ്ഞ 20 കൊല്ലത്തിനിടെ 26 കോളജുകളും സ്‌കൂളുകളുമാണ് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിൽ വന്നത്. ഇതിൽ ഒന്നുപോലും തലശ്ശേരിയിലില്ല''-ഷാജി പറഞ്ഞു.

വഖഫ് സമ്മേളനത്തിലെ തന്റെ പ്രസംഗത്തെ വിമർശിക്കുന്ന ചില കാര്യങ്ങൾ മാത്രം ഏറ്റെടുത്ത് വിവാദമാക്കുകയാണ്. അതിൽ താനുന്നയിച്ച പല വിഷയങ്ങളും സിപിഎം അവഗണിക്കുകയാണ്. സ്പീക്കർ എം.ബി രാജേഷിന്റെ ഭാര്യ സംസ്‌കൃത സർവകലാശാലയിൽ ജോലി നേടിയിൽ മുസ്‌ലിം സംവരണ സീറ്റിലാണ്. സാമ്പത്തിക സംവരണവാദികളായ സിപിഎം എന്ത് മാനദണ്ഡത്തിലാണ് സാമുദായിക സംവരണ സീറ്റിൽ ജോലി വാങ്ങിയത്? ഇതിനെക്കുറിച്ചൊന്നും സിപിഎം മിണ്ടുന്നില്ലെന്നും ഷാജി പറഞ്ഞു.

പണ്ട് പോപുലർ ഫ്രണ്ടിനെതിരെ പ്രസംഗിച്ചപ്പോൾ തന്നെ കുമ്മനം ഷാജിയെന്നാണ് വിളിച്ചത്. കണ്ണൂരിൽ സിപിഎം-ആർഎസ്എസ് നീക്കുപോക്കിനെ വിമർശിച്ചപ്പോൾ പി.ജയരാജൻ പറഞ്ഞത് താൻ താടിയില്ലാത്ത ബിൻ ലാദനാണെന്നാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പൻമാരെ പിന്തുണച്ചപ്പോൾ അയ്യപ്പ ഷാജിയായി. വഖഫ് സ്‌മ്മേളനത്തോടെ മുല്ലാ ഉമർ ഷാജിയെന്നാണ് വിളിക്കുന്നത്. എന്തുപേര് വിളിച്ചാലും നിലപാടിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


TAGS :

Next Story