'കെ.എം.സി.എല്ലിലെ തീപിടുത്തത്തിൽ ദുരൂഹത'; വി.ഡി സതീശൻ
ഒരേ കാരണം കൊണ്ട് കൊല്ലത്തും തിരുവനന്തപുരത്തും തീപിടുത്തം ഉണ്ടായത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കെ.എം.സി.എല്ലിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന് പ്രതിപക് ഷ നേതാവ് വി.ഡി.സതീശൻ. ഒരേ കാരണം കൊണ്ട് കൊല്ലത്തും തിരുവനന്തപുരത്തും തീപിടുത്തം ഉണ്ടായത് അവിശ്വസനീയമാണെന്നും സംഭവത്തിൽ ഗൗരവകരമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു . മരുന്ന് ഇടപാടിൽ ലോകായുക്ത അന്വേഷണം നടക്കുന്നുണ്ടെന്നും അഴിമതി തെളിവുകളാണ് കത്തിച്ചതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'അഴിമതിയുടെ കേന്ദ്രമാണ് കെ.എം.സി.എൽ. മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ട് വർഷത്തിനുള്ളിൽ 9 എം.ഡി മാർ വന്നു. ആവശ്യത്തിൽ കൂടുതൽ മരുന്ന് വാങ്ങിച്ചിട്ട് കെ.എം.സി.എൽ കമ്മീഷൻ വാങ്ങുകയാണ്. പേ വിഷബാധയുടെ പ്രതിരോധ മരുന്നിന്‍റെ ക്ഷാമം പർച്ചേസ് താളം തെറ്റിയതിൻ്റെ ഭാഗമാണ് ' - പ്രതിപക്ഷ നേതാവ്.
താനൂരിലെ പൊലീസ് അന്വേഷണവും ഇഴയുകയാണെന്നും ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കാത്തത് ഉന്നതരെ രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിൽ കാർത്തികേയൻ നായർ കമ്മറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിടുന്നില്ലെന്നും പല ജില്ലകളിൽ ജയിച്ചവരും സീറ്റുകളും തമ്മിൽ വലിയ അന്തരം ഉണ്ടെന്നും സർക്കാർ ഇത് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16