'പൊതുമേഖലയെ വിറ്റഴിക്കുന്നു...'; കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന ബജറ്റില്‍ വിമർശനം
കേന്ദ്ര ബജറ്റ് നിരാശാജനകമായിരുന്നെന്നും രാജ്യത്ത് അസമത്വം വർധിപ്പിക്കുന്നെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു
കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന ബജറ്റില്‍ വിമർശനം. കേന്ദ്ര ബജറ്റ് നിരാശാജനകമായിരുന്നെന്നും രാജ്യത്ത് അസമത്വം വർധിപ്പിക്കുന്നെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. പൊതുമേഖലയെ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ നമന്ത്രി പരോക്ഷ നികുതി കൂട്ടി കേന്ദ്രം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി. കേന്ദ്ര വിഹിതം പലപ്പോഴായി കുറയ്ക്കുകയാണെന്നും സംസ്ഥാന സർക്കാരുകളെ ഇടപെടാൻ അനുവദിക്കുന്നില്ലെന്നും കെ.എന്‍ ബാലഗോപാല്‍ ബജറ്റിലൂടെ കേന്ദ്രത്തെ വിമര്‍ശിച്ചു. വിലക്കയറ്റം നേരിടൽ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി
ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി രൂപ അനുവദിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്. പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍. അതേസമയം കോവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം സംസ്ഥാനത്തുണ്ടായെന്നും ബാലഗോപാല്‍ പറഞ്ഞു.മുന്‍ ബജറ്റുകളെ അപേക്ഷിച്ച് ഇത്തവണ പേപ്പര്‍ ഒഴിവാക്കി ടാബ്‍ലറ്റില്‍ ആണ് ബജറ്റ് അവതരണം. ഒന്‍പത് മണിക്ക് സഭാ നടപടികള്‍ തുടങ്ങുകയും 9 . 08 ന് ബജറ്റ് അവതരണം തുടങ്ങുകയും ചെയ്തു.
പുതിയ നികുതി പരിഷ്കാരം ഉൾപ്പെടെ ഈ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള സംസ്ഥാനത്തിന്റെ ദിശാസൂചികയാകും ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. ആരോഗ്യ മേഖലക്ക് നൽകുന്ന പ്രത്യേക പരിഗണനക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ പ്രത്യേക ഊന്നലുണ്ടാകും. കാർഷിക മേഖലയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന ബജറ്റാകുമിതെന്ന് നേരത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.നികുതി പരിഷ്കാരമായിരിക്കും ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. ഭൂനികുതി, മദ്യ നികുതി എന്നിവയിൽ പുതിയ നിർദേശങ്ങൾ പ്രതീക്ഷിക്കാം. ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിർദേശം സാമ്പത്തിക വിദഗ്ധർ സർക്കാരിന് നൽകിയിരുന്നു. നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കും.ടൂറിസം, വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ ഉണ്ടാകും. സിൽവർ ലൈൻ പോലുള്ള പിണറായി സർക്കാരിന്‍റെ പ്രധാന പദ്ധതികളുടെ മുന്നോട്ടു പോക്കിനെ സംബന്ധിച്ചും ബജറ്റിൽ പ്രധാന നിർദേശങ്ങളുണ്ടാകും.
Adjust Story Font
16