Quantcast

കേരളത്തെ പാകിസ്താൻ മുദ്രയടിക്കുന്നതിന്റെ പിന്നിൽ വിദ്വേഷ അജണ്ട: കെഎൻഎം

പുതിയ കെഎൻഎം ഭരണ സമിതിയെ ഉന്നതാധികാര സമിതി യോഗം തിരഞ്ഞെടുത്തു.

MediaOne Logo

Web Desk

  • Published:

    5 Jan 2025 1:44 PM GMT

KNM High power committee meeting
X

കോഴിക്കോട്: വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ കേരളത്തെ പാകിസ്താനുമായി ചേർത്തു വായിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കെഎൻഎം ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു. കേരളത്തിൽ മതവിശ്വസികൾക്കിടയിൽ നിലനിൽക്കുന്ന പരസ്പര ആദരവും ബഹുമാനവും വർഗീയ ശക്തികൾക്ക് ദഹിക്കാത്തതുകൊണ്ടാണ് നിരന്തരം വിഷംചീറ്റുന്നത്. കേരളത്തിന്റെ മതനിരപേക്ഷ പരിസരം നന്നായി അറിയുന്നവരാണ് പാകിസ്താൻ മുദ്രയുമായി ഇറങ്ങിയിരിക്കുന്നത്. സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തിയ മുസ്ലിം സമൂഹത്തെ പാകിസ്താൻ മുദ്രയടിച്ചു തളർത്താൻ ശ്രമിക്കുന്നവർ ചരിത്രം പഠിക്കാൻ തയ്യറാവണം.

വിഭജന കാലത്ത് വെല്ലുവിളികൾ അതിജീവിച്ചു ഇന്ത്യയിൽ തുടർന്ന് രാജ്യത്തിന്റെ നന്മക്കായി ഒന്നിച്ചു നിന്നവരുടെ പിൻഗാമികളെയാണ് പാകിസ്താൻ മുദ്ര ചാർത്തി ഭീകരവത്കരിക്കാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കണം. ഈ രാജ്യം മതനിരപേക്ഷതയിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്‌ലിംകൾ. വൈവിധ്യങ്ങൾ തച്ചുടച്ച് ഇന്ത്യയെ മതരാജ്യമാക്കി മാറ്റാൻ ആരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായയാലും അത് ശക്തിയായി മതേതര സമൂഹം എതിർക്കും. മതരാജ്യത്തിനായി വാദിച്ചു ജനങ്ങളെ വിഡ്ഢികളാക്കിയവരെ കാലം പരിഹസിക്കുമെന്നും കെഎൻഎം അഭിപ്രായപ്പെട്ടു. സമുദായ സംഘടനകൾക്കുള്ളിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമം അപലപനീയമാണ്. വർഗീയ ശക്തികളെ മതവും നിറവും നോക്കാതെ അകറ്റി നിർത്താൻ മത സാമൂഹിക രാഷ്ട്രീയ കൂട്ടായ്മകൾ ജാഗ്രത കാണിക്കണമെന്നും കെഎൻഎം ആവശ്യപ്പെട്ടു.

2024-29 കാലത്തെ കെഎൻഎം ഭരണ സമിതിയെ ഉന്നതാധികാര സമിതി യോഗം തിരഞ്ഞെടുത്തു. 35 അംഗ ഭരണ സമിതിയാണ് നിലവിൽ വന്നത്. ടി.പി അബ്ദുല്ല കോയ മദനി, എം. മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർഷ, പി.കെ അഹ്മദ്, എച്ച്.ഇ മുഹമ്മദ് ബാബുസേട്ട്, പി.പി ഉണ്ണീൻ കുട്ടി മൗലവി, ഡോ. ഹുസൈൻ മടവൂർ, പ്രൊഫ എൻ.വി അബ്ദുറഹ്മാൻ, എ.പി അബ്ദുസമദ്, അബ്ദുറഹ്മാൻ മദനി പാലത്ത്,

എ. അസ്ഗർ അലി, ഡോ.പി.പി അബ്ദുൽ ഹഖ്, ഡോ എ.ഐ അബ്ദുൽ മജീദ് സ്വലാഹി, എം.ടി അബ്ദുസമദ് സുല്ലമി, ഡോ. സുൽഫിക്കർ അലി, എം. സ്വലാഹുദ്ദീൻ മദനി, പി.വി ആരിഫ്, എൻ. കെ മുഹമ്മദ് അലി പാരിസൻസ്, ഡോ. കെ.എ അബ്ദുൽ ഹസീബ് മദനി, സി. മുഹമ്മദ് സലീം സുല്ലമി, ഹനീഫ് കായക്കൊടി, എൻ. കുഞ്ഞിപ്പ മാസ്റ്റർ, പി.പി മുഹമ്മദ് അഷ്‌റഫ്, ഉബൈദുല്ല താനാളൂർ, അബ്ദുറസാഖ് കൊടുവള്ളി, പി.കെ ഇബ്രാഹിം ഹാജി, ഹദ്‌യത്തുല്ല സലഫി, യൂസുഫലി സ്വലാഹി, പി.കെ അബ്ദുല്ല ഹാജി, അബ്ദുറഹ്മാൻ മഞ്ചേരി, വി.പി അബ്ദുസ്സലാം മാസ്റ്റർ, അഷ്‌റഫ് ഷാഹി ഒമാൻ, ഹാഷിം ഹാജി, വി.കെ ബാവ, ഹമീദലി അരൂർ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.

സംസ്ഥാന പ്രസിഡന്റായി ടി.പി അബ്ദുല്ല കോയ മദനിയെയും ജനറൽ സെക്രട്ടറിയായി എം. മുഹമ്മദ് മദനിയെയും നേരെത്തെ തിരഞ്ഞെടുത്തിരുന്നു. നൂർ മുഹമ്മദ് നൂർഷയാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാരായി എച്ച്.ഇ മുഹമ്മദ് ബാബുസേട്ട്, പി.പി ഉണ്ണീൻ കുട്ടി മൗലവി, പി.കെ അഹ്മദ്, പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ,ഡോഹുസൈൻ മടവൂർ, എ.പി അബ്ദുസമദ്, പി.കെ ഇബ്രാഹിം ഹാജി, പി.വി ആരിഫ് എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി, എ. അസ്ഗർ അലി, എം.ടി അബ്ദുസമദ് സുല്ലമി, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ. സുൽഫിക്കർ അലി, അബ്ദുറഹ്മാൻ മദനി പാലത്ത്, സി. മുഹമ്മദ് സലീം സുല്ലമി, ഡോ. കെ.എ അബ്ദുൽ ഹസീബ് മദനി, എം. സ്വലാഹുദ്ധീൻ മദനി, ഡോ. പി.പി അബ്ദുൽ ഹഖ്, എന്നിവരെയും തിരഞ്ഞെടുത്തു.

TAGS :

Next Story