കെഎൻഎം മർകസുദ്ദഅ്‌വ: സി.പി ഉമർ സുല്ലമി പ്രസിഡന്റ്, എം. അഹ്മദ്‍കുട്ടി മദനി ജന. സെക്രട്ടറി, കെ.എൽ.പി യൂസുഫ് ട്രഷറർ
നിലവിൽ കെഎൻഎം മർകസുദ്ദഅ്‌വ ജനറൽ സെക്രട്ടറിയായിരുന്നു ഉമർ സുല്ലമി
സി.പി ഉമർ സുല്ലമി(പ്രസിഡന്റ്, എം. അഹ്മദ്‍കുട്ടി മദനി(ജന. സെക്രട്ടറി), കെ.എൽ.പി യൂസുഫ്(ട്രഷറർ)
കോഴിക്കോട്: കെഎൻഎം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റായി സി.പി ഉമർ സുല്ലമിയും ജനറൽ സെക്രട്ടറിയായി എം. അഹ്മദ്‍കുട്ടി മദനിയും തെരഞ്ഞെടുക്കപ്പെട്ടു. കെ.എൽ.പി യൂസുഫ്(വളപട്ടണം) ആണ് ട്രഷറർ.
മറ്റു ഭാരവാഹികൾ: അബ്ദുൽ ജബ്ബാർ കുന്ദംകുളം, കെ.പി അബ്ദുറഹ്മാൻ സുല്ലമി, സി. മമ്മു കോട്ടക്കൽ, അഡ്വ. പി. മുഹമ്മദ് ഹനീഫ, കെ.പി മുഹമ്മദ് കൽപറ്റ, എഞ്ചി. സൈതലവി, പ്രൊഫ. ശംസുദ്ദീൻ പാലക്കോട്, കുഞ്ഞമ്മദ് മദനി, പി.ടി അബ്ദുൽ മജീദ് സുല്ലമി(വൈസ് പ്രസിഡന്റ്) പ്രഫ. കെ.പി സകരിയ്യ, എൻ.എം അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, ഡോ. ഐ.പി അബ്ദുൽ സലാം, ഫൈസൽ നന്മണ്ട, ഡോ. ജാബിർ അമാനി, കെ.എൽ.പി ഹാരിസ്, എം.ടി മനാഫ്, സുഹൈൽ സാബിർ, സലീം കരുനാഗപ്പള്ളി, റശീദ് ഉഗ്രപുരം, പി.പി ഖാലിദ്(സെക്രട്ടറിമാർ).
സെക്രട്ടറിയേറ്റ് അംഗങ്ങൾ: ബി.പി.എ ഗഫൂർ, അലി മദനി മൊറയൂർ, സി. ലത്തീഫ്, അബ്ദുസ്സലാം പുത്തൂർ, കെ.പി അബുറഹ്മാൻ, സുബൈർ ആലപ്പുഴ, ഡോ. അനസ് കടലുണ്ടി, എം.കെ മൂസ, ഡോ. ഫുഖാർ അലി, എ.ടി ഹസ്സൻ, എം.കെ ശാകിർ എറണാകുളം.
നിലവിൽ കെഎൻഎം മർകസുദ്ദഅ്‌വ ജനറൽ സെക്രട്ടറിയായിരുന്നു ഉമർ സുല്ലമി. കെഎൻഎം ട്രഷറർ, കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിൽനിന്ന് അഫ്ദലുൽ ഉലമ ബിരുദമെടുത്തു. സ്‌കൂൾ അധ്യാപകനായി ഔദ്യാഗിക ജീവിതം ആരംഭിച്ച സുല്ലമി സൗദി അറേബ്യയിലെ ദാറുൽ ഇഫ്തായുടെ ഇന്ത്യയിലെ പ്രതിനിധിയായി നിയമിതനായതിനെ തുടർന്ന് സർക്കാർ സർവീസിൽനിന്ന് രാജിവച്ചു. വളവന്നൂർ അൻസാർ അറബിക് കോളജ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എം. അഹ്മദ്‍കുട്ടി മദനി പുളിക്കൽ മദീനത്തുൽ ഉലൂമിൽ നിന്ന് ബിരുദമെടുത്ത ശേഷം അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നിന്ന് അറബിയിൽ ബിരുദാനന്തര ബിരുദമെടുത്തു. പഞ്ചാബ് പട്യാല റീജ്യണൽ ലാംഗേജ് സെന്ററിൽ നിന്ന് ഉറുദുവിൽ ഡിപ്ലോമയും മലപ്പുറം ഗവ: ലാം ഗേജ് സെന്ററിൽ നിന്ന് ഭാഷാധ്യാപക പരിശീലനവും പൂർത്തിയാക്കി.
ഭാഷാധ്യാപകനായി ഗവൺമെന്റ് സർവീസിൽ പ്രവേശിച്ച മദനി പിന്നീട് അവധിയെടുത്ത് 13 വർഷം സൗദി ഭരണകൂടത്തിന്റെ ഇസ്‌ലാമിക് എജുക്കേഷൻ ഫൗണ്ടേഷൻ ദാഇയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Summary: CP Umar Sullami was elected as the state president of KNM Markazudawa, M. Ahmadkutty Madani as the general secretary, and KLP Yusuf as the treasurer
Adjust Story Font
16