Quantcast

''ജിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തുമ്പോള്‍ തലയുണ്ടായിരുന്നില്ല''; വിവാഹവീട്ടിലെ തര്‍ക്കം കലാശിച്ചത് ബോംബേറില്‍

ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    13 Feb 2022 1:30 PM

Published:

13 Feb 2022 9:45 AM

ജിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തുമ്പോള്‍ തലയുണ്ടായിരുന്നില്ല; വിവാഹവീട്ടിലെ തര്‍ക്കം കലാശിച്ചത് ബോംബേറില്‍
X

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തുമ്പോള്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. ജീപ്പിലെത്തിയ ഒരു സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരിക്കുകയായിരുന്നു.

ഏച്ചൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ജിഷ്ണു. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ സമീപപ്രദേശത്തെ ഒരു വിവാഹവീട്ടിലുണ്ടായ തർക്കങ്ങളുടെ തുടര്‍ച്ചയായാണ് ജിഷ്ണുവിന് നേരെ ആക്രമണമുണ്ടായത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. വിവാഹവീട്ടിൽ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ജിഷ്ണുവിന്‍റെ ശരീരത്തിൽ വടിവാൾ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story