വാക്സിനേഷനില്‍ കൊച്ചി മുന്നില്‍
വാക്സിനേഷന്‍ ദേശീയ ശരാശരി 11 ശതമാനം മാത്രമാണെന്നിരിക്കെയാണ് കൊച്ചിയിലെ 22 ശതമാനം ജനങ്ങൾക്ക് വാക്സിൻ നൽകിയത്.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളിൽ വാക്സിനെടുത്തവരില്‍ കൊച്ചി നഗരം മുന്നില്‍. കൊച്ചി നഗരത്തിലെ ജനസംഖ്യയുടെ 22 ശതമാനം ആളുകളാണ് നിലവില്‍ വാക്സിനെടുത്തത്. കൂടുതല്‍ ആളുകള്‍ വാക്സിനെടുത്ത ജില്ല എന്ന നിലയിലും എറണാകുളം മുന്നിലാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ജനസംഖ്യാനുപാതികമായി രോഗവ്യാപനം ഏറ്റവും കൂടിയ ജില്ലയായി എറണാകുളം ഒരു ഘട്ടത്തില്‍ മാറിയിരുന്നു. കൊച്ചി നഗരത്തിലടക്കം രോഗവ്യാപനതോത് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൊച്ചി മുന്നിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് വാക്സിനേഷനിൽ കൊച്ചി മുൻപന്തിയിൽ എത്തിയത്. കൊച്ചിയിൽ ജനസംഖ്യയുടെ 22 ശതമാനം പേർക്കാണ് വാക്സിനെടുത്തത്. വാക്സിനേഷന്‍ ദേശീയ ശരാശരി 11 ശതമാനം മാത്രമാണെന്നിരിക്കെയാണ് കൊച്ചിയിലെ 22 ശതമാനം ജനങ്ങൾക്ക് വാക്സിൻ നൽകിയത്.
21 ശതമാനവുമായി പൂനെയാണ് രണ്ടാമത്. 18 ശതമാനം പേർക്ക് വാക്സിനേഷൻ നൽകിയ കോഴിക്കോട് നാലാം സ്ഥാനത്തുണ്ട്. എറണാകുളം ജില്ലയിൽ ഇതുവരെ 9 ലക്ഷത്തിന് മുകളില്‍ ആളുകളാണ് വാക്സിന്‍ സ്വീകരിച്ചത്.
Adjust Story Font
16