Quantcast

കൊച്ചിയിലെ 'റോബിൻഹുഡ്'; എടിഎം മോഷ്ടാവ് പൊലീസ് പിടിയിൽ

എല്ലാം ഇയാൾ ഒറ്റയ്ക്ക് തന്നെയാണ് ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    26 Aug 2022 10:11 AM GMT

കൊച്ചിയിലെ റോബിൻഹുഡ്; എടിഎം മോഷ്ടാവ് പൊലീസ് പിടിയിൽ
X

കൊച്ചി: കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശി മുബാറക് ആണ് പിടിയിലായത്. ഇടപ്പള്ളി ഭാഗത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. എല്ലാം ഇയാൾ ഒറ്റയ്ക്ക് തന്നെയാണ് ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. പണം വരാതിരിക്കാൻ പ്രത്യേക ഉപകരണം ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം വരാതിരിക്കാൻ പ്രത്യേക ഉപകരണവും ഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 18,19 തീയതികളിലായി വ്യാപകമായി എടിഎമ്മുകളിൽ നിന്ന് പണം കവരുന്നതായി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജരാണ് പൊലീസിൽ പരാതി നൽകിയത്. ഇടപാടുകാരൻ കാർഡിട്ട് പണം വലിക്കാൻ ശ്രമിക്കുമ്പോൾ പണം വരുന്ന ശബ്ദം കേൾക്കുമെങ്കിലും പണം ലഭിക്കാതെ വരും. തുടർന്ന് മുബാറക് അകത്ത് കയറി ബ്ലോക്ക് മാറ്റി പണം തട്ടുന്നതായിരുന്നു രീതി.

വിവിധ എടിഎമ്മുകളിൽ നിന്നായി 25000 രൂപയാണ് ഇയാൾ കവർന്നത്. പതിനായിരം രൂപയ്ക്ക് മേൽ അക്കൗണ്ടിൽ നിന്ന് നഷ്ടമായവരിൽ ചിലർ പരാതിയുമായി ബാങ്കിനെ സമീപിക്കുകയും ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കളമശേരി,തൃപ്പൂണിത്തുറ,ചേന്ദമംഗലം തുടങ്ങി പല സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിരുന്നു. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്.

TAGS :

Next Story