Quantcast

കലൂർ സ്റ്റേഡിയം അപകടം: മൃദംഗ വിഷന് എതിരെ നിയമനടപടികൾ ആരംഭിച്ച് കൊച്ചി കോർപ്പറേഷൻ

മൂന്നുതവണ നോട്ടീസ് അയച്ചിട്ടും മറുപടി നൽകാത്തതിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    13 Feb 2025 11:25 AM

കലൂർ സ്റ്റേഡിയം അപകടം: മൃദംഗ വിഷന് എതിരെ നിയമനടപടികൾ ആരംഭിച്ച് കൊച്ചി കോർപ്പറേഷൻ
X

കൊച്ചി: ഉമാതോമസ് എംഎൽഎക്ക് പരിക്ക് പറ്റാനിടയായ കലൂർ സ്റ്റേഡിയം അപകടത്തിൽ മൃദംഗ വിഷന് എതിരെ നിയമനടപടികൾ ആരംഭിച്ച് കൊച്ചി കോർപ്പറേഷൻ. ടിക്കറ്റ് നികുതി ഇനത്തിൽ നാലേകാൽ കോടി രൂപ അടക്കണം. മൂന്നുതവണ നോട്ടീസ് അയച്ചിട്ടും മറുപടി നൽകാത്തതിനെ തുടർന്നാണ് നടപടി. സംഘാടകർക്കെതിരെ നടപടി ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും തീരുമാനം.

അശാസ്ത്രീയമായി സ്റ്റേജ് നിർമ്മിച്ചു, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അപകടത്തിന് വഴിവെച്ചു, ഉപേക്ഷയോടെയും അശ്രദ്ധയോടെയും സ്റ്റേജ് നിർമ്മിച്ചു തുടങ്ങിയ ആരോപണങ്ങളാണ് മൃദംഗ വിഷന് എതിരെയുള്ളത്.



TAGS :

Next Story