Quantcast

നാറ്റക്കേസില്‍ വലഞ്ഞ് കൊച്ചി; ഫയർഫോഴ്‌സ് പിടിച്ചിട്ട ശേഷവും റോഡില്‍ മാലിന്യമൊഴുക്കി കോർപറേഷൻ ലോറികൾ

ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് തുടര്‍ക്കഥയായതോടെ കൊച്ചി കോർപറേഷൻ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടക്കം ഒന്‍പതു പേർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-16 01:31:12.0

Published:

16 March 2024 1:30 AM GMT

നാറ്റക്കേസില്‍ വലഞ്ഞ് കൊച്ചി; ഫയർഫോഴ്‌സ് പിടിച്ചിട്ട ശേഷവും റോഡില്‍ മാലിന്യമൊഴുക്കി കോർപറേഷൻ ലോറികൾ
X

കൊച്ചി: ഫയർഫോഴ്‌സ് പിടിച്ചിട്ട ശേഷവും മാലിന്യമൊഴുക്കി കൊച്ചി കോർപറേഷൻ ലോറികൾ. തൃക്കാക്കര നഗരസഭ പിടിച്ചെടുത്ത ലോറികൾ അപ്രത്യക്ഷമായി. സംഭവത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ അടക്കം ഒന്‍പതു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇന്നും ഇന്നലെയുമല്ല, രണ്ടുമാസമായി റോഡ് കഴുകലാണ് അഗ്നിരക്ഷാസേനയുടെ ഡ്യൂട്ടി. കടുത്ത വേനലിലെ തീപിടിത്തം അണയ്ക്കാൻ തന്നെ നേരം കിട്ടുന്നില്ല. ബ്രഹ്മപുരം പ്ലാന്റിലേക്ക് കുതിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയിലെ റോഡുകളിൽ മാലിന്യമൊഴുക്കുന്ന കോർപറേഷൻ ലോറികളെ റോഡിലിറങ്ങി തടഞ്ഞാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രതിഷേധിച്ചത്.

ബുധനാഴ്ച അർധരാത്രി മാലിന്യ ലോറിയിൽനിന്ന് ഒലിച്ചിറങ്ങിയ മലിനജലത്തിൽ തെന്നി നാല് ഇരുചക്ര വാഹനയാത്രക്കാരാണ് വീണത്. ഈ സമയത്തും അഗ്നിരക്ഷാസേന റോഡ് കഴുകാൻ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെയും ഇതേ റോഡിൽ തന്നെ മലിനജലത്തിൽ മൂന്ന് ഇരുചക്ര വാഹനയാത്രക്കാരും വീണു. ഈ മാലിന്യവും വെള്ളമടിച്ച് കഴുകി വൃത്തിയാക്കുമ്പോഴായിരുന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ മലിനജലം ഒഴുക്കി മറ്റ് ലോറികളുടെ വരവ്. ഇതുകൂടി കണ്ടതോടെയാണ് അഗ്നിരക്ഷാസേനാംഗങ്ങൾ അറ്റകൈ പ്രയോഗമായി കോർപറേഷൻ വണ്ടികൾ തടഞ്ഞിട്ടത്.

ലോറിക്ക് പിന്നിലേക്ക് വിളിച്ചുവരുത്തി ഡ്രൈവറെ മലിനജലം ഒഴുകുന്ന രംഗങ്ങൾ കാണിക്കുന്നതിനിടെയാണ് മറ്റൊരു ബൈക്ക് യാത്രികനും ഈ ഭാഗത്ത് തെന്നിവീണത്. ഇതോടെ പിന്നാലെ വന്ന ലോറികളും സേനാംഗങ്ങൾ തടഞ്ഞ് റോഡരികിൽ നിർത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ ഫയർഫോഴ്സ് തുടങ്ങിവച്ച പ്രതിഷേധം ഏറ്റെടുത്തു.

കൊച്ചി കോർപറേഷനിൽനിന്ന് ബ്രഹ്മപുരത്തേക്ക് നിത്യേനെ നിരവധി മാലിന്യലോറികളാണ് തൃക്കാക്കര നഗരസഭാ പരിധിയിലൂടെ കടന്നുപോകുന്നത്. ചീഞ്ഞളിഞ്ഞ മാലിന്യവും മലിനജലവും തിരക്കേറിയ റോഡുകളിൽ ഒഴുകുകയാണ്. ഇതിനുപിന്നാലെ തെന്നിവീഴുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണം ദൈനംദിനം കൂടിവരുന്നു. സംഭവത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ അടക്കം ഒന്‍പതു പേർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുകയാണ്.

Summary: Kochi Corporation sewage lorries dumped garbage on the road even after the fire force caught it

TAGS :

Next Story