കൊച്ചി പുറം കടലിലെ ലഹരിവേട്ട: രണ്ടു ബോട്ട് ഉടമകളെ ഡി.ആർ.ഐ പിടികൂടി
ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം കോടതിയിൽ ഹാജരാക്കും
കൊച്ചി: കൊച്ചിയിൽ പുറം കടലിൽ വൻ ലഹരി ശേഖരം പിടികൂടിയ കേസിൽ രണ്ടു ബോട്ട് ഉടമകളെ ഡി.ആർ .ഐ പിടികൂടി. ഇന്നലെ രാത്രി കന്യാകുമാരിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം കോടതിയിൽ ഹാജരാക്കും.
കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 220 കിലോ ഹെറോയിൻ കഴിഞ്ഞ ദിവസം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങന്നതിനിടെയാണ് പിടികൂടിയത്. സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന മലയാളികളും തമിഴ്നാട് സ്വദേശികളും അടക്കം 20 പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
Next Story
Adjust Story Font
16