കാക്കനാട് കൂട്ട ബലാത്സംഗം: ഒന്നാം പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി
ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയെ ഒരു സംഘം ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു
കൊച്ചി കാക്കനാട് കൂട്ടബലാത്സംഗക്കേസിൽ ഒന്നാം പ്രതി അജ്മലുമായി പൊലിസ് തെളിവെടുപ്പ് നടത്തി. ഇടച്ചിറയിലെ ഫ്‌ളാറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. കേസിലെ മറ്റ് പ്രതികളായ ക്രിസ്റ്റീന, ഷമീർ എന്നിവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയെ ഒരു സംഘം ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. കേസിൽ ആലപ്പുഴ സ്വദേശി സലിംകുമാറും ഒന്നാം പ്രതി അജ്മലും അറസ്റ്റിലായിരുന്നു.
കൊച്ചിയിൽ ഫോട്ടോഷൂട്ടിന് എത്തിയ മോഡലിന് മുൻ പരിചയക്കാരനായ സലിംകുമാർ കാക്കനാട് ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകി. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായതെന്ന് പൊലിസ് പറഞ്ഞു. യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നൽകി അർധമയക്കത്തിലാക്കിയ ശേഷമായിരുന്നു പീഡനം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇൻഫോ പാർക്ക് പൊലിസ് വ്യക്തമാക്കിയിരുന്നു.
Add the video to your site with the embed code above
Adjust Story Font
16