Quantcast

ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ടും തറയിൽ ഒരെണ്ണവുമായായിരുന്നു ചെടികൾ

MediaOne Logo

Web Desk

  • Published:

    5 Jan 2024 12:04 PM GMT

Kochi Man caught for Growing Cannabis in Grow Bags
X

കൊച്ചി: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയിൽ. നോർത്ത് പറവൂർ കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പറവൂർ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ ഭാഗമായായിരുന്നു പരിശോധന.

വഴിക്കുളങ്ങരയിൽ അഞ്ചുവർഷമായി ഓട്ടോ വർക്ക്‌ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തുകയാണ് സുധീഷ്. വർക്ക് ഷോപ്പിൻറെ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ടും തറയിൽ ഒരെണ്ണവുമായായിരുന്നു ചെടികൾ. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പതിനെട്ടു സെന്റീമീറ്റർ നീളമുണ്ട് തൈകൾക്ക്. ആദ്യമായാണ് ഇത്രയും കഞ്ചാവ് ചെടികൾ പിടികൂടുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. ഡി വൈ എസ് പി എം.കെ.മുരളി, ഇൻസ്‌പെക്ടർ ഷോജോ വർഗീസ് സബ് ഇൻസ്‌പെക്ടർമാരായ സി.ആർ.ബിജു, പ്രശാന്ത്.പി.നായർ, സെൽവരാജ്, എം.എം.മനോജ്, കെ.കെ.അജീഷ്, സീനിയർ സി.പി.ഒ മാരായ ഷെറിൻ ആൻറണി, കെ.എസ്.ജോസഫ് സി.പി.ഒ ടി.ജെ.അനീഷ്, കെ.കെ.കൃഷ്ണ ലാൽ. കെ.ടി.മൃദുൽ, മധു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓപ്പറേഷൻ ക്ലീനിൻറെ ഭാഗമായി കഴിഞ്ഞ മാസം പറവൂരിൽ നിന്നും 1.84 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു.

TAGS :

Next Story