Quantcast

ബി.ജെ.പി കുഴല്‍പ്പണ കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും

പൊലീസിന്‍റെ ആദ്യ കുറ്റപത്രത്തിൽ ബി.ജെ.പി നേതാക്കൾ പ്രതികളല്ല.

MediaOne Logo

Web Desk

  • Updated:

    2021-07-23 01:21:02.0

Published:

23 July 2021 1:09 AM GMT

ബി.ജെ.പി കുഴല്‍പ്പണ കേസ്; ഇന്ന് കുറ്റപത്രം  സമർപ്പിക്കും
X

കൊടകര ബി.ജെ.പി കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം തികയുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കവർച്ച ചെയ്ത പണം ബി.ജെ.പി നേതാക്കളുടേതാണെന്ന് കുറ്റപത്രത്തിലുണ്ട്. എന്നാൽ പൊലീസിന്റെ ആദ്യ കുറ്റപത്രത്തിൽ ബി.ജെ.പി നേതാക്കൾ പ്രതികളല്ല.

ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ആദ്യ ഘട്ടത്തിൽ കവർച്ച കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് അനുബന്ധ കുറ്റപത്രം പൊലീസ് പിന്നീട് നൽകിയേക്കും.

കവർച്ച കേസിൽ 22 പ്രതികളാണുള്ളത്. 200ന് മുകളിൽ സാക്ഷികളുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കവർന്നുവെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന്​ ബി.ജെ.പിയെത്തിച്ച ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.

TAGS :

Next Story