കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ ബി.ജെ.പി നേതാക്കൾക്ക് ബന്ധം
കേസില്‍ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം
കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ ബി.ജെ.പി നേതാക്കൾക്ക് ബന്ധം. ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കവർച്ച നടന്ന ദിവസം ഉൾപ്പെടെ ധർമാരാജനുമായി കെ.ജി കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് തൃശ്ശൂരിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയെ ചോദ്യം ചെയ്യാനുള്ള തീരുമാനം. അന്വേഷണ ചുമതലയുള്ള DYSP വി.കെ രാജു നാളെ ആലപ്പുഴയിലെത്തി ചോദ്യം ചെയ്യും.
പണം നഷ്ടപ്പെട്ട വാഹനത്തിന്റെ ഉടയമയും ആർ.എസ്.എസ് നേതാവുമായ ധർമ്മരാജനുമായി കർത്ത ഫോണിൽ നിരവധി തവണ സംസാരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും ചോദിച്ചറിയും. തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ. ആർ ഹരി, ട്രഷറർ സുജയ് സേനൻ ബി.ജെ.പി മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവർക്ക് പിന്നാലെയാണ് കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് ദിവസം അസൗകര്യം ഉള്ളതായി അറിയിച്ച സംഘടന ജനറൽ സെക്രട്ടറി എം ഗണേശൻ, സംസ്ഥാ ഓഫീസ് സെക്രട്ടറി ജി ഗിരീഷൻ എന്നിവരോട് അടുത്ത ദിവസം തന്നെ ഹാജരകാൻ നിർദ്ദേശം നൽകും. പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കാനായാണ് ചോദ്യം ചെയ്യൽ. വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ധർമ്മരാജിന്റെ ഡ്രൈവർ ഷംജീർ നൽകിയ പരാതി. പരാതിയിൽ പറഞ്ഞതിനേക്കാള്‍ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ആളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
Adjust Story Font
16