കോടഞ്ചേരിയിലെ വിവാഹം; ജോയ്സ്നയെ 19 ന് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് നിർദേശം
കൊച്ചി: കോടഞ്ചേരിയിൽ മിശ്രവിവാഹിതയായ ജോയ്‌സ്‌നയെ ചൊവ്വാഴ്ച ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് നിർദേശം. ജോയ്‌സ്‌നയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹേബിയസ് കോർപ്പസ് ഹരജി നൽകിയിരുന്നു.
ഇത് പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. ജോയ്‌സ്‌നയെ കണ്ടെത്താനില്ലെന്ന് കാണിച്ച് പിതാവ് പൊലീസിലും പരാതി നൽകിയിരുന്നു. എന്നാൽ അന്ന് ജോയ്‌സ്‌ന ഭർത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയിൽ ഹാജരാകുകയും സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്നും അറിയിച്ചിരുന്നു. തുടർന്ന് ഷെജിനൊപ്പം പോകാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു.
ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സ്നയും തമ്മിലുള്ള മിശ്രവിവാഹം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അല്ലെങ്കിൽ എൻ.ഐ.എ അന്വേഷിക്കണമെന്നും പിതാവ് പറഞ്ഞിരുന്നു.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ലവ് ജിഹാദ് ആരോപണം ഉന്നയിച്ചതോടെയാണ് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സ്നയും തമ്മിലുള്ള വിവാഹം വിവാദമായത്. തുടര്‍ന്ന് അദ്ദേഹം ആ പ്രസ്താവന തിരുത്തിയിരുന്നു. വിവാദങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഷെജിനും ജോയ്‍സ്നയും അഭ്യര്‍ഥിച്ചിരുന്നു.
Adjust Story Font
16