ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് മമ്മൂട്ടിക്ക് കോവിഡ് വന്നത്?; കോടിയേരി
സ്വന്തം പ്രവർത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങൾ. പ്രവർത്തകരെ രോഗികളാക്കുന്ന സമീപനം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ല.
സമ്മേളനങ്ങളിൽ പങ്കെടുത്തവർക്കാണ് കോവിഡ് വരുന്നതെന്ന പ്രചാരണം നിലവാരമില്ലാത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് കോവിഡ് വരുന്നതെങ്കിൽ മമ്മൂട്ടി ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് കോവിഡ് ബാധിച്ചതെന്ന് അദ്ദേഹം ചോദിച്ചു. സി.പി.എം സമ്മേളനത്തിന് വേണ്ടി കോവിഡ് മാനദണ്ഡങ്ങൾ മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പ്രവർത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങൾ. പ്രവർത്തകരെ രോഗികളാക്കുന്ന സമീപനം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ല. പാർട്ടിക്കാർക്ക് മാത്രമല്ല രോഗം ബാധിക്കുക. പ്രതിപക്ഷനേതാവിനെപ്പോലെ ആദരണീയരായ പദവിയിലുള്ളവർ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ചൂടായതിനാൽ കോവിഡ് വരികയേയില്ല എന്നു പറഞ്ഞയാളാണ് കെ. മുരളീധരൻ. അദ്ദേഹമാണിപ്പോൾ കോവിഡ് വ്യാപനത്തെക്കുറിച്ച് പറയുന്നതെന്നും കോടിയേരി പരിഹസിച്ചു. ഞായറാഴ്ച സമ്മേളനം നടത്തണമോയെന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16