Quantcast

സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി ശ്രീകുമാറിനെ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി

തെരഞ്ഞെടുപ്പുകളിൽ ബിജെപി വേദികളിലെ സാന്നിധ്യമായിരുന്നു എം.ജി ശ്രീകുമാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനൊപ്പം അദ്ദേഹം പ്രചാരണത്തിൽ പങ്കെടുത്തു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എം.ജി ശ്രീകുമാറായിരുന്നു.

MediaOne Logo

Web Desk

  • Published:

    2 Jan 2022 2:55 AM GMT

സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി ശ്രീകുമാറിനെ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി
X

സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എം.ജി ശ്രീകുമാറിനെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പൊതുചർച്ചയിൽ പ്രതിനിധികൾ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എം.ജി ശ്രീകുമാറിന്റെ സംഘ്പരിവാർ ബന്ധമാണ് വിവാദമായത്.

തെരഞ്ഞെടുപ്പുകളിൽ ബിജെപി വേദികളിലെ സാന്നിധ്യമായിരുന്നു എം.ജി ശ്രീകുമാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനൊപ്പം അദ്ദേഹം പ്രചാരണത്തിൽ പങ്കെടുത്തു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എം.ജി ശ്രീകുമാറായിരുന്നു. 2016ൽ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എം.ജി ശ്രീകുമാർ പ്രചാരണം നടത്തിയിരുന്നു. കഴക്കൂട്ടത്തെ ബിജെപി വേദിയിൽ വെച്ച് പ്രധാനമന്ത്രിയെ അദ്ദേഹം പുകഴ്ത്തി സംസാരിച്ചിരുന്നു. ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ഭരണത്തിന് കീഴിൽ കരുത്ത് പകരാൻ കേരളത്തിൽ താമര വിരിയണമെന്നും എം.ജി ശ്രീകുമാർ അന്ന് പറഞ്ഞിരുന്നു. ഈ പരാമർശങ്ങളുൾപ്പെടെയാണ് നിയമനനീക്കങ്ങൾക്ക് പിന്നാലെ പ്രചരിക്കുന്നത്.

അതേസമയം അക്കാദമി ചെയർമാനായി തന്നെ നിയമിക്കാൻ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും സിപിഎം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ലെന്നുമായിരുന്നു എം.ജി ശ്രീകുമാറിന്റെ പ്രതികരണം.


TAGS :

Next Story