Quantcast

ലോകായുക്തയില്‍ ഭേദഗതി വരത്താനുള്ള നീക്കത്തില്‍ കോടിയേരിയും പിണറായി വിജയനും ജനങ്ങളോട് മാപ്പ് പറയണം: എം.എം ഹസന്‍

ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും ഓര്‍ഡിനന്‍സിനെ യുഡിഎഫ് എതിര്‍ക്കുമെന്നും എം.എം ഹസന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-01-25 10:04:25.0

Published:

25 Jan 2022 9:54 AM GMT

ലോകായുക്തയില്‍ ഭേദഗതി വരത്താനുള്ള നീക്കത്തില്‍ കോടിയേരിയും പിണറായി വിജയനും ജനങ്ങളോട് മാപ്പ് പറയണം: എം.എം ഹസന്‍
X

ലോകായുക്തയില്‍ ഭേദഗതി വരത്താനുള്ള നീക്കത്തില്‍ കോടിയേരിയും പിണറായി വിജയനും ജനങ്ങളോട് മാപ്പ് പറയണമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഭേദഗതി നിയമത്തിന്റെ ആത്മാവിനെ തകര്‍ക്കുന്നതാണ്. ധൃതി പിടിച്ച് എന്തിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഇത് അഴിമതി നിയമമാക്കാനുള്ള ഓര്‍ഡിനന്‍സാണ്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും ഓര്‍ഡിനന്‍സിനെ യുഡിഎഫ് എതിര്‍ക്കുമെന്നും എം.എം ഹസന്‍ പറഞ്ഞു.

അതേ സമയം സോളാര്‍ കേസിലെ കോടതി വിധി സിപിഎമ്മിന് മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. ഉമ്മന്‍ ചാണ്ടിക്കെതിരായ പിണറായി സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ലോകായുക്ത ഭേദഗതി ഓർഡിനൻസിന്റെ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്. ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിട്ടുണ്ടെന്നും അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വിഡി സതീശൻ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ ലോകായുക്തയുടെ പല്ലു കൊഴിച്ചെന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി.

TAGS :

Next Story