Quantcast

കേരളത്തെ കലാപ ഭൂമിയാക്കാൻ ശ്രമം; വികസന പദ്ധതികളെല്ലാം എതിർക്കുന്ന പ്രതിപക്ഷമെന്ന് കോടിയേരി

കല്ലിടുന്ന സ്ഥലത്ത് പോയി കോൺഗ്രസുകാർ കല്ല് വാരി കൊണ്ടുപോകുന്നു. വികസന പദ്ധതിക്കെതിരെ സംയുക്ത നീക്കം നടക്കുകയാണെന്നും കോടിയേരി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    19 March 2022 3:47 AM GMT

കേരളത്തെ കലാപ ഭൂമിയാക്കാൻ ശ്രമം; വികസന പദ്ധതികളെല്ലാം എതിർക്കുന്ന പ്രതിപക്ഷമെന്ന് കോടിയേരി
X

കേരളത്തിലെ വികസന പദ്ധതികളെയെല്ലാം പ്രതിപക്ഷം എതിർക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാനാണ് ശ്രമമെന്നും കോടിയേരി പറ‍ഞ്ഞു.

കല്ലിടുന്ന സ്ഥലത്ത് പോയി കോൺഗ്രസുകാര്‍ കല്ല് വാരി കൊണ്ടുപോകുന്നു. വികസന പദ്ധതിക്കെതിരെ സംയുക്ത നീക്കം നടക്കുകയാണെന്നും ഇതിനായി കോൺഗ്രസ്- എസ്.ഡി.പി.ഐ കൂട്ട്കെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ അണിനിരത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തെ ഭരണഘടന വെല്ലുവിളി നേരിടുന്നു. ജനാധിപത്യം അപകടത്തിലാണ്. ബി.ജെ.പിക് ബദൽ കോൺഗ്രസല്ല. കോൺഗ്രസിന്‍റേത് ദയനീയ പരാജയമാണെന്നും കോൺഗ്രസിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ- റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പത്തനംതിട്ടയില്‍ ഇന്ന് ആരംഭിക്കാനിരുന്ന കെ- റെയില്‍ പ്രാഥമിക സർവ്വേ നടപടികള്‍ മാറ്റിവെച്ചു. ജില്ലയിൽ പദ്ധതി കടന്ന് പോകുന്ന എല്ലാ മേഖലകളിലും പ്രതിഷേധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജനകീയ സമര സമിതി.

TAGS :

Next Story