Quantcast

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന്‌ പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗെന്ന് കോടിയേരി

1946ൽ ബംഗാളിനെ വർഗീയ കലാപത്തിലേക്ക് നയിച്ചത് മുസ്‍ലി ലീഗാണ്

MediaOne Logo

Web Desk

  • Updated:

    2021-12-17 04:41:29.0

Published:

17 Dec 2021 2:26 AM GMT

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന്‌ പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗെന്ന് കോടിയേരി
X

മുസ്‍ലിം ലീഗിനെ ജിന്നയുടെ ലീഗിനോട് ഉപമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജിന്നയുടെ ലീഗിന്‍റെ ശൈലിയാണ് ഇന്ന് ലീഗ് പയറ്റുന്നത്. 1946ൽ ബംഗാളിനെ വർഗീയ കലാപത്തിലേക്ക് നയിച്ചത് മുസ്‍ലി ലീഗാണെന്നും അന്നത്തെ അക്രമ ശൈലിയാണ് ലീഗ് കേരളത്തിൽ പ്രയോഗിക്കുന്നതെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കോടിയേരി ആരോപിക്കുന്നു.

'ഹിന്ദുരാജ്യ' നയത്തിൽ മിണ്ടാട്ടമില്ലാത്ത ലീഗ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.മതം, വർണം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരിൽ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനെതിരെ നിലകൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന. അതിന്‍റെ സത്തയെ വെല്ലുവിളിക്കുന്ന നടപടികളിലാണ് മുസ്‍ലിം ലീഗ്. മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളിൽപ്പോലും എൽഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന്‌ പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്‍റെ വിളംബരമായിരുന്നു വഖഫ് ബോർഡ് നിയമനത്തിന്‍റെ പേരുപറഞ്ഞ് മുസ്‍ലിം ലീഗ് കോഴിക്കോട്ട്‌ നടത്തിയ എൽഡിഎഫ് സർക്കാർവിരുദ്ധ പ്രകടനവും സമ്മേളനവും. സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയ പ്രതിസന്ധിയിലും നിന്ന് രക്ഷനേടാൻ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്‍റെ വഴിയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

രാഹുൽ ഗാന്ധിയുടെ ജയ്‌പുർ റാലിയും മുസ്‍ലിം വഖഫ് ബോർഡ് നിയമനവിരുദ്ധ കോഴിക്കോട് റാലിയും ഇന്ത്യൻ രാഷ്‌ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണ്. രണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തിനുമേലുള്ള അപായമണി മുഴക്കലാണ്. ഇതിന്‌ ഇടയാക്കിയത് കോൺഗ്രസും ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗും അകപ്പെട്ടിരിക്കുന്ന അഗാധമായ രാഷ്ട്രീയ പ്രതിസന്ധിയാണ്. ഒരുകൂട്ടർക്ക് ദേശീയമായും മറ്റൊരു കൂട്ടർക്ക് സംസ്ഥാനതലത്തിലും തുടർച്ചയായി അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്. കോൺഗ്രസാകട്ടെ ദേശീയമായി മാത്രമല്ല, സംസ്ഥാന തലങ്ങളിലും കൂടുതൽ മെലിയുകയാണ്. മുസ്‍ലിം ലീഗാകട്ടെ ദേശീയമായിത്തന്നെ പിടിച്ചുനിന്നത് കേരളത്തിൽ ഇടയ്ക്കുംമുറയ്ക്കും ലഭിക്കുന്ന അധികാരം ഉപയോഗിച്ചു നടത്തുന്ന അഴിമതികളുടെ ബലത്തിലാണ്. ഇക്കൂട്ടർ അകപ്പെട്ടിരിക്കുന്ന വാരിക്കുഴിയിൽനിന്നും കരകയറാൻ മാർഗം കാണാതെ ഉഴലുകയാണ്.

മതനിരപേക്ഷത നിലനിർത്താൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന എൽ.ഡി.എഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വർഗീയ ലഹളകളിലേക്ക് വീഴാത്തത്. ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തെ എതിർക്കുന്നതിലും തുറന്നുകാട്ടുന്നതിലും വൻപരാജയമാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.ഹിന്ദുത്വ വർഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബി.ജെ.പിയെക്കാൾ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്‍റെയും കൂട്ടരുടെയും യത്നം. ഈ മൃദുഹിന്ദുത്വ നയം വൻ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്‍ലിം എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാർട്ടിയാകുമെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

TAGS :

Next Story