Quantcast

'എന്തുകൊണ്ട് കെ റെയിൽ' എന്ന ഐസക്കിന്റെ പുസ്തകം കോൺഗ്രസും ബി.ജെ.പിക്കാരും ആദ്യം വായിക്കണം- കോടിയേരി

കെ റെയിൽ ദീർഘ വീക്ഷണമുള്ള പദ്ധതിയാണ്. തെറ്റുതിരുത്താൻ കെ സുധാകരൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Updated:

    2022-02-23 13:09:36.0

Published:

23 Feb 2022 12:43 PM GMT

എന്തുകൊണ്ട് കെ റെയിൽ എന്ന ഐസക്കിന്റെ പുസ്തകം കോൺഗ്രസും ബി.ജെ.പിക്കാരും  ആദ്യം വായിക്കണം- കോടിയേരി
X

ഡോ.തോമസ് ഐസക് എഴുതിയ 'എന്തുകൊണ്ട് കെ റെയിൽ' എന്ന പുസ്തകം കോടിയേരി ബാലകൃഷ്ണൻ എ.എ റഹീമിന് നൽകി പ്രകാശനം ചെയ്തു. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനമാണ് എൽ.ഡി.എഫിന്റേത്. ആരെയും കണ്ണീര് കുടിപ്പിച്ചല്ല പദ്ധതി നടപ്പിലാക്കുന്നത്. എന്തുകൊണ്ട് കെ റെയിൽ എന്ന ഐസക്കിന്റെ പുസ്തകം കോൺഗ്രസും ബി ജെ പി ക്കാരും ആദ്യം വായിക്കണമെന്നും കോടിയേരി പറഞ്ഞു.

കെ റെയിൽ ദീർഘ വീക്ഷണമുള്ള പദ്ധതിയാണ്. എത്ര വേഗതയുള്ള ട്രെയിൻ റയിൽവെ അനുവദിച്ചാലും കേരളത്തിലെത്തുമ്പോൾ വേഗതയില്ല. ഭൂമിയേറ്റെടുക്കുമ്പോൾ ഉയർന്ന ആശ്വാസമാണ് നൽകുന്നത്. തെറ്റുതിരുത്താൻ കെ സുധാകരൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും ഒരുമിച്ച് നിൽക്കണം. വികസനത്തിനായി ഒന്നിക്കണം. അതിനുള്ള അവസരമാണിതെന്നും നിഷേധാത്മക നിലപാട് മാറ്റണമെന്നും തോമസ് ഐസക്ക് പറഞ്ഞു. കെ റെയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും,കേരളത്തിൽ അതിവേഗ പാത വേണമെന്ന് യുഡിഎഫും ആഗ്രഹിക്കുന്നുണ്ട്. തുറന്ന സംവാദത്തിന് അവർ തയ്യാറാവണമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

TAGS :

Next Story