Quantcast

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു

ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിലുണ്ടായിരുന്ന പ്രതികളെ വിചാരണയ്ക്കായി കൊല്ലം ജില്ലാ കോടതിയിൽ എത്തിച്ചതായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-07 11:58:34.0

Published:

7 Aug 2023 11:11 AM GMT

Accused in the Kollam Collectorate bomb blast case brought for trial broke the window pane of the District Court, Kollam collectorate bomb blast accused broke the window pane of the court, Kollam collectorate bomb blast case
X

കൊല്ലം: ജില്ലാ സെഷൻസ് കോടതിയിൽ പ്രതികളുടെ അതിക്രമം. വിചാരണയ്ക്കായി എത്തിച്ച പ്രതികൾ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനൽചില്ല് തകർത്തു. കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളാണിവർ.

ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിലുണ്ടായിരുന്ന അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരെ ഇന്ന് വൈകീട്ട് മൂന്നോടെ കൊല്ലം ജില്ലാ കോടതിയിൽ വിചാരണയ്ക്ക് എത്തിച്ചപ്പോഴാണു സംഭവം. കോടതി നടപടികൾക്കുശേഷം പുറത്തേക്കുകൊണ്ടുവരുന്നതിനിടെ ജഡ്ജിയെ കാണണമെന്നു പ്രതികൾ ആവശ്യപ്പെട്ടു. പിന്നാലെയായിരുന്നു അതിക്രമം. അക്രമാസക്തരായ പ്രതികൾ കൈവിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനൽചില്ല് തകർക്കുകയായിരുന്നു.

പൊലീസ് ബലംപ്രയോഗിച്ചാണ് ഇരെ നീക്കിയത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനു കേസെടുക്കും. പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്കു മാറ്റിയിട്ടുണ്ട്.

2016 ജൂൺ 15നാണ് കൊല്ലം കലക്ടറേറ്റിൽ സ്‌ഫോടനം നടന്നത്. കലക്ടറേറ്റിലെ ഒരു വാഹനത്തിനകത്ത് സ്‌ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒരാൾക്കു പരിക്കേറ്റിരുന്നു. കേസിൽ 2017 സെപ്റ്റംബർ എട്ടിനു കുറ്റപത്രം സമർപ്പിച്ചിരുന്നു. ബേസ് മൂവ്‌മെന്റ് പ്രവർത്തകരാണ് പ്രതികളെന്നാണു വിവരം.

Summary: Accused in the Kollam collectorate bomb blast case brought for trial broke the window pane of the District Court

TAGS :

Next Story