ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു
കാറ്റാടിമൂട് പേരയത്ത് കോളനിയിലെ ജോണി എന്ന ജോണ്‍സനാണ് കൊല്ലപ്പെട്ടത്
ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു. കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കില്‍ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലക്ക് ശേഷം ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയിലായി. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ ജോണി എന്ന ജോണ്‍സനാണ്( 41 )കൊല്ലപ്പെട്ടത്.
അയല്‍വാസി കൂടിയായ ബാബുവാണ് പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്റെ ഭാര്യയെ ശല്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ജോണ്സണ് ഇത് ചോദ്യം ചെയ്തു. രാത്രി മദ്യപിച്ച് ജോണ്‍സന്റെ വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു.
നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നാലെ ബാബു ഒളിവില്‍ പോയി. രാത്രി വൈകിയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജോണ്‍സണുമായുളള സംഘര്‍ഷത്തിനിടെ കാലിനു പരുക്കേറ്റ ബാബുവിനെ പൊലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Adjust Story Font
16