കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു; വാഹനമോടിച്ചത് 15കാരൻ
മുണ്ടക്കൽ സ്വദേശി സുശീലയാണ് മരിച്ചത്.
കൊല്ലം: കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു. മുണ്ടക്കൽ സ്വദേശി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്. സുശീലയെ ഇടിച്ചിട്ട ശേഷം സ്‌കൂട്ടർ നിർത്താതെ പോവുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ 15കാരനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ ഇൻഷൂറൻസില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Next Story
Adjust Story Font
16