കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു
കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ബസ് പൂർണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. നാന്തരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളിന്‍റെ ബസാണ് കത്തിയത്
വൈകിട്ട് 4.30ഓടെയാണ് അപകടമുണ്ടായത്. ഒരു കുട്ടിയും ആയയും മാത്രമാണ് അപ്പോൾ ബസിലുണ്ടായിരുന്നത്. എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഇവർ പുറത്തിറങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Next Story
Adjust Story Font
16