Quantcast

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ മർദിച്ച കേസ്; അഞ്ച് സി.ഐ.ടി.യു പ്രവർത്തകർ അറസ്റ്റിൽ

പ്രതികൾക്കെതിരെ അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്നു മർദിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തി

MediaOne Logo

Web Desk

  • Updated:

    2023-01-07 15:09:43.0

Published:

7 Jan 2023 1:46 PM GMT

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ മർദിച്ച കേസ്;  അഞ്ച്  സി.ഐ.ടി.യു പ്രവർത്തകർ അറസ്റ്റിൽ
X

കൊല്ലം: കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മർദിച്ച കേസിൽ അഞ്ച് സി.ഐ.ടി.യു പ്രവർത്തകർ അറസ്റ്റിൽ. പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്നു മർദിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചത്. യൂനിയൻ കോർപ്പ് സൂപ്പർ മാർക്കറ്റ് ഉടമ ഷാനിനാണ് മർദനമേറ്റത്. സംഭവത്തിൽ 13 പേർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.

സി.ഐ.ടി.യു പ്രവർത്തകനായ കിരൺ ഗോഡൗണിലെത്തി ബഹളം വച്ചത് ചോദ്യംചെയ്തതിനായിരുന്നു മർദനം. കിരണിനെ പറഞ്ഞുവിട്ടതിനു പിന്നാലെ സി.ഐ.ടി.യു പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. തുടർന്നായിരുന്നു ക്രൂരമർദനം.


TAGS :

Next Story