Quantcast

കൊല്ലത്ത് യുവതിയെ കാണാനില്ല; വ്യാപക അന്വേഷണം

കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്

MediaOne Logo

Web Desk

  • Updated:

    2024-11-20 10:36:36.0

Published:

20 Nov 2024 7:03 AM GMT

missing girl from kollam found at thrissur
X

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് യുവതിയെ കാണാനില്ലെന്ന് പരാതി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്. നവംബർ 18 മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

18ാം തീയതി രാവിലെ 10 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. പത്ത് മണിക്ക് മാതാവ് ജോലിക്ക് പോയതിന് പിന്നാലെ 10.30ഓടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽവാസികളെ വിളിച്ചെങ്കിലും വീട്ടിൽ ആരുമില്ല എന്ന മറുപടിയാണുണ്ടായത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

ആദ്യദിനം പൊലീസ് അന്വേഷണം കാര്യക്ഷമമായി നടത്തിയില്ല എന്നാണ് കുടുംബം പറയുന്നത്. കുട്ടിയുടെ ലൊക്കേഷൻ പൊലീസ് വീട്ടുകാർക്ക് എടുത്ത് നൽകിയെന്നും തങ്ങൾ തന്നെയാണ് അന്വേഷണം നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനിൽ ഒരുമണിക്കൂറോളം യുവതിയുടെ ലൊക്കേഷൻ കാണിച്ചതായാണ് കുടുംബം അറിയിക്കുന്നത്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുമുണ്ട്.

പ്ലസ്ടു പഠനത്തിന് ശേഷം വീട്ടിലിരുന്ന് തന്നെ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു യുവതി. വീട്ടിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.

TAGS :

Next Story