കോന്നിയിൽ ബസ്സും കാറും കൂട്ടിയിച്ച് നാല് മരണം
കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്.
കോന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാഹനാപകടം. ശബരിമല തീർഥാടകരുടെ ബസ്സും മറ്റൊരു കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചത്. മരിച്ചവർ കോന്നി മല്ലശ്ശേരി സ്വദേശികളാണ്. നിഖിൽ, ഭാര്യ അനു, നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ, അനുവിന്റെ പിതാവ് ബിജു കെ ജോർജ് എന്നിവരാണ് മരിച്ചത്.
നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ടൂറ് പോയി തിരിച്ചുവരികയായിരുന്നു. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ ബിജു കെ ജോർജും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും പോയത്.
ആന്ധ്ര സ്വദേശികളായ ശബരിമല തീർഥാടകരാണ് ബസ്സിലുണ്ടായത്. ബസ്സിലുണ്ടായിരുന്ന പലർക്കും സാരമായ പരിക്കുണ്ട്. പ്രാഥമിക ചികിത്സക്കായി ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
Adjust Story Font
16