കോന്നി മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് അനുമതി
100 സീറ്റുകളിലേക്കാണ് അഡ്മിഷന് അനുമതി ലഭിച്ചത്. ഈ അധ്യയന വർഷം മുതൽ പ്രവേശനം ഉണ്ടാകും.
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് അനുമതി. 100 സീറ്റുകളിലേക്കാണ് അഡ്മിഷന് അനുമതി ലഭിച്ചത്. ഈ അധ്യയന വർഷം മുതൽ പ്രവേശനം ഉണ്ടാകും. ജൂൺ 21 ദേശീയ മെഡിക്കൽ കമ്മീഷൻ മെഡിക്കൽ കോളജ് സന്ദർശിച്ചതിന് ശേഷം അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാണ്ടി അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ 241 കോടി രൂപയുടെ കിഫ്ബി ഫണ്ടും മൂന്നു കോടി ആരോഗ്യകേരളം വഴിയുള്ള ഫണ്ടും ലഭ്യമാക്കി വിദ്യാർഥികൾക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.
ഇടുക്കി മെഡിക്കൽ കോളജിനും 100 സീറ്റ് അനുവദിച്ചിട്ടുണ്ട്. രണ്ട് നഴ്‌സിങ് കോളജുകൾക്കുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പാരിപ്പള്ളിയിലും മഞ്ചേരിയിലും ആണ് നഴ്‌സിങ് കോളജുകൾ. സംസ്ഥാനത്തിന് അനുവദിച്ച ഹെൽത്ത് ഗ്രാൻഡ് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വീണാ ജോർജ് പറഞ്ഞു.
Adjust Story Font
16