Quantcast

കടലുണ്ടിപ്പുഴ കവരുന്നത് ഏക്കർ കണക്കിന് സ്ഥലം; ആശങ്കയിൽ കൂരിയാട് നിവാസികൾ

സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തം

MediaOne Logo

Web Desk

  • Published:

    19 Oct 2024 1:35 AM GMT

കടലുണ്ടിപ്പുഴ കവരുന്നത് ഏക്കർ കണക്കിന് സ്ഥലം; ആശങ്കയിൽ കൂരിയാട് നിവാസികൾ
X

തിരൂരങ്ങാടി: കടലുണ്ടിപുഴ കര കവർന്നെടുക്കുന്നതോടെ ഇല്ലാതായി ഒരു പ്രദേശം. മലപ്പുറം തിരൂരങ്ങാടി കൂരിയാടാണ് ഏക്കർ കണക്കിന് സ്ഥലം പുഴയെടുത്തത്. വ്യാപക കൃഷി നാശവും സംഭവിച്ചു. പ്രദേശം പൂർണമായും അപ്രത്യക്ഷമാകും മുമ്പ് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ഓരോ ദിവസവും കരയെ പുഴയെടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ വീണ്ടും കരയിടിച്ചിൽ വ്യാപകമായി.100 കണക്കിന് തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ളവ നശിച്ചു. വീടുകളും സമീപത്തെ സ്കൂളും ഉൾപ്പെടെ കടുത്ത ഭീഷണിയിലാണ്. ചില കുടുംബങ്ങൾ ഇതിനോടകം മാറി താമസിച്ചു. പുതുതായി നിർമ്മിച്ച പാലത്തിന്റെ അശാസ്ത്രീയമായി നിർമ്മിച്ച തൂണാണ് പുഴ ഗതി മാറി ഒഴുകി മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്

തിരൂരങ്ങാടി നഗരസഭയും വേങ്ങര പഞ്ചായത്തും ഉൾപ്പെടുന്ന കടലുണ്ടിപ്പുഴയുടെ തീരപ്രദേശങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലന്നാണ് പരാതി.

അതേസമയം സ്വന്തം സ്ഥലം കൺമുന്നിൽ പുഴയെടുക്കുന്നത് നോക്കി നിൽക്കേണ്ട നിസ്സഹായ അവസ്ഥയിലാണ് നാട്ടുകാർ.


TAGS :

Next Story