Quantcast

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തംഗം കെ.വി. മെഹ്റുന്നിസ നിര്യാതയായി

MediaOne Logo

Web Desk

  • Published:

    17 April 2024 9:12 AM GMT

kv mehrnunnisa
X

കെ.വി. മെഹ്റുന്നിസ 

മലപ്പുറം: കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പർ കെ.വി. മെഹ്റുന്നിസ ടീച്ചർ (61) നിര്യാതയായി. വെൽഫെയർ പാർട്ടി പ്രാദേശിക നേതാവാണ്.

മുഞ്ഞക്കുളം എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശിയും റിട്ട. എ.ഇ.ഒയുമായ എൻ.കെ. കുഞ്ഞിമുഹമ്മദ് മാസ്റ്റർ. പിതാവ്: റിട്ട. എ.ഇ.ഒ പരേതനായ കെ.വി. മുഹമ്മദലി മാസ്റ്റർ.

മക്കൾ: റംസി ശബീർ (പ്രധാനാധ്യാപകൻ, മുഞ്ഞക്കുളം എ.എം.എൽ.പി സ്കൂൾ), റിസ ശഫീഫ് (ദുബൈ), ശാദിയ (യു.എസ്), അൻസിയ.

മരുമക്കൾ: നസ്റീൻ, റനീഷ, അജ്മൽ (യു.എസ്), ലബീബ് (വാട്ടർ അതോറിറ്റി, മൂർക്കനാട്). മയ്യിത്ത് നമസ്കാരം ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കടൂപ്പുറം ജുമാമസ്ജിദിൽ.

TAGS :

Next Story