തെരുവ് നായ ഭീതിയിൽ കോട്ടയം; ചെമ്പിൽ ജാഗ്രതാ നിർദേശം
ചെമ്പിൽ 11 പേരെ കടിച്ച തെരുവ് നായക്ക് പ്രാഥമിക പരിശോധനയിൽ പേ വിഷബാധ കണ്ടെത്തി
കോട്ടയം: കോട്ടയത്ത് തെരുവ് നായ ആക്രമണം തുടർക്കഥയാകുന്നു. തിരുവാതുക്കൽ കല്ലുപുരയ്ക്കലിൽ ഇന്നലെ 5 പേർക്ക് കടിയേറ്റു. വൈക്കം ചെമ്പിൽ ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധയുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടത്തി.
വൈക്കം മേഖലയ്ക്ക് പിന്നാലെ കോട്ടയം നഗരത്തിലും തെരുവ് നായ ആക്രമണം നടക്കുന്നത്. തിരുവാതുക്കൽ കല്ലുപുരയ്ക്കലിൽ കടിയേറ്റവരിൽ രണ്ടു പെൺകുട്ടികളുമുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ തെരുവ് നായ ആളുകളെ കടിച്ച ശേഷം എവിടേക്ക് പോയി എന്ന് കണ്ടെത്താനായില്ല. പ്രദേശത്തെ വളർത്തു മൃഗങ്ങളെയും തെരുവ് നായ കടിച്ചിട്ടുണ്ട്. നഗരസഭയുടെ 26, 45 , 46 വാർഡുകളിൽ ഇതോടെ ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, വൈക്കം ചെമ്പിൽ 11 പേരെ കടിച്ച തെരുവ് നായക്ക് പ്രാഥമിക പരിശോധനയിൽ പേ വിഷബാധ കണ്ടെത്തി. തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് ഇന്ന് വെറ്റിനറി ഡോക്ടർക്ക് കൈമാറും. വാക്‌സിനേഷൻ നടപടികൾ വൈക്കത്ത് ഊർജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16