Quantcast

ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച യുവാവ് മരിച്ച സംഭവം; പൊലീസിനെതിരെ മാതാപിതാക്കൾ

വെച്ചൂർ സ്വദേശി ജിജോയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം

MediaOne Logo

Web Desk

  • Published:

    12 Nov 2021 6:35 AM GMT

ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച യുവാവ് മരിച്ച സംഭവം; പൊലീസിനെതിരെ മാതാപിതാക്കൾ
X

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ മാതാപിതാക്കൾ രംഗത്ത്.വെച്ചൂർ സ്വദേശി ജിജോയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ മദ്യലഹരിയിൽ മതിൽ ചാടി കടക്കുന്നതിടെ കാനയിൽ വീണ് മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എസ് പിയുടെ വാഹനത്തിൽ അടിച്ച യുവാവ് മരിച്ച സംഭവം.

കഴിഞ്ഞ ഞായറാഴ്ച ചക്രം പടിക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന കോട്ടയം എസ്പിയുടെ വാഹനത്തിൽ ജിജോ കൈ കൊണ്ട് അടിച്ചു. പൊലീസിന്റെ വാഹനമാണെന്ന് അറിഞ്ഞതോടെ ജിജോ ഓടി മാറി. സമീപത്തെ ബാറിൽ ഓടിക്കയറിയ ജിജോയെ പിടികൂടാൻ പൊലീസും ഒപ്പമെത്തി. പിന്നീടാണ് ബാറിന് പിറകിലെ കാനയിൽ നിന്നും ജിജോയുടെ മൃതദേഹം കണ്ടെത്തുന്നത്. ശ്വാസകോശത്തിൽ ചെളികയറി മരിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ ജിജോയെ കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.

എന്നാൽ, മാതാപിതാക്കളുടെ വാദം പൊലീസ് തള്ളുകയാണ്. ജിജോയെ അന്വേഷിച്ച് ബാറിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.മദ്യലഹരിയിൽ ഹോട്ടലിന് പിന്നിലെ മതിൽ ചാടിയപ്പോൾ കാനയിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയരുത്തൽ. ജിജോയ്ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം വ്യക്തമായെന്നും പോലീസ് പറയുന്നു.മാതാപിതാക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു..

TAGS :

Next Story