Quantcast

കോട്ടയം മെഡിക്കൽ കോളജിൽ കോവിഡിനിടെ ആഹ്ലാദപ്രകടനം: 100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് ഏറ്റവും നന്നായി അറിയുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രോട്ടോകോള്‍ ലംഘനം ചര്‍ച്ചയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-04-21 03:38:44.0

Published:

21 April 2021 3:14 AM GMT

കോട്ടയം മെഡിക്കൽ കോളജിൽ കോവിഡിനിടെ ആഹ്ലാദപ്രകടനം: 100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
X

കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡം ലംഘിച്ച സംഭവത്തില്‍ 100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് മാനദണ്ഡലം പാലിക്കാതെ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് കേസ്. കോളജ് പ്രിൻസിപ്പലിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നൽകും

കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ എസ്എഫ്ഐ പ്രവർത്തകര്‍ ഒത്തുകൂടിയത്. ലൈബ്രറി സമുച്ചയത്തിന് മുന്‍പിലാണ് നൂറോളം വിദ്യാര്‍ഥികള്‍ ഒത്തുകൂടി ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കോവിഡ് മഹാമാരിയെയും മാനദണ്ഡങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രോട്ടോകോള്‍ ലംഘനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പിന്നാലെയാണ് കേസെടുത്തത്.



TAGS :

Next Story