കോട്ടയത്തെ യുവാവിന്റെ മരണം കൊലപാതകം; കോടാലി കൊണ്ടടിച്ച് കൊന്നെന്ന് അമ്മ
വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് ബന്ധുക്കൾ യുവാവിനെ ആശുപത്രിയിലെത്തിച്ചത്
കോട്ടയം: മുണ്ടക്കയത്തെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഴിമാവ് സ്വദേശി അനുദേവനെ അമ്മ സാവിത്രിയാണ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ അമ്മ സമ്മതിച്ചു.
20ാം തിയ്യതിയാണ് അനുദേവനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അപകട സമയത്ത് വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നതെന്നും പറഞ്ഞു. കേസിൽ സംശയം തോന്നിയ പൊലീസ് പിന്നീട് അന്വേഷണം നടത്തുകയായിരുന്നു. ഇന്ന് രാവിലെ അനുദേവൻ മരണപ്പെട്ടതോടെ അമ്മയെ വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് കുറ്റസമ്മതമൊഴി നൽകിയത്. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നതാണ് കൊലപാതക കാരണമെന്നും പറഞ്ഞു. അനുദേവന്റെ ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് അമ്മയും അനുദേവനും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. അനുദേവന് വീണ് പരിക്കേറ്റെന്നായിരുന്നു സംഭവശേഷം സാവിത്രി ബന്ധുക്കളെ അറിയിച്ചിരുന്നത്.
Kottayam Mundakayam youth's death is a murder: Kerala police
Adjust Story Font
16