കോട്ടയത്തെ ആകാശപാത; തുരുമ്പെടുത്ത പൈപ്പുകൾ പൊളിക്കണം, ബലപരിശോധന റിപ്പോർട്ട്
അടിസ്ഥാന തൂണുകൾ ഒഴികെ മറ്റു തൂണുകൾക്ക് ബലക്ഷയമുണ്ടെന്നും കണ്ടെത്തൽ
കോട്ടയം: ആകാശപാതയുടെ തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണമെന്ന് ബലപരിശോധന റിപ്പോർട്ട്. അടിസ്ഥാന തൂണുകൾ ഒഴികെ മറ്റു തൂണുകൾക്ക് ബലക്ഷയമുണ്ടെന്നും കണ്ടെത്തൽ. പാലക്കാട് ഐഐടിയും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററുമാണ് ബലപരിശോധന നടത്തിയത്. കഴിഞ്ഞ വർഷം നടത്തിയ പരിശോധന റിപ്പോർട്ടിൻ്റെ പകർപ്പ് മീഡിയാവണിന് ലഭിച്ചു.
ആകാശപാതയെ കൊല്ലാൻ ഒരു വഴി കണ്ടെത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. ആകാശപാതയുടെ നിർമാണ വൈകല്യത്തിന് ഉത്തരവാദി എംഎൽഎയാണെന്നാണ് സിപിഎം തിരിച്ചടിച്ചത്. ആകാശപാതയിലെ ബലപരിശോധന പഠനം നടത്തിയ രണ്ട് സ്ഥാപനങ്ങളും സർക്കാരിന്റെ പരിധിയിലുള്ളതല്ല. പാപഭാരം ആരുടെയും തലയിൽ വെക്കേണ്ടതില്ലെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു.
2015 ൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് ആകാശപാത പദ്ധതിയുടെ നിർമാണം തുടങ്ങിയത്. തുടർന്ന് എൽഡിഎഫ് സർക്കാർ നിർമാണം ഏറ്റെടുത്ത കിറ്റ് കോയ്ക്ക് കുടിശ്ശിക നൽകാത്തതിനെ തുടർന്ന് പദ്ധതി നിലച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരവും നിലനിൽക്കുന്നുണ്ട്.
Adjust Story Font
16