Quantcast

കോട്ടയം ആകാശപാതയുടെ ബലപരിശോധന തുടങ്ങി

ചെന്നൈ ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്

MediaOne Logo

Web Desk

  • Published:

    19 Aug 2023 6:09 PM GMT

കോട്ടയം ആകാശപാതയുടെ ബലപരിശോധന തുടങ്ങി
X

കോട്ടയം: കോട്ടയത്തെ ആകാശപ്പാതയുടെ ബല പരിശോധന തുടങ്ങി. ചെന്നൈ ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന റിപ്പോർട്ട് അനുസരിച്ചാകും ആകാശപാത പദ്ധതി തുടരണോ പൊളിച്ചു നീക്കണോ എന്ന് തീരുമാനിക്കുക.

ഹൈക്കോടതി നിർദേശപ്രകാരമുള്ള ബലപരിശോധനയുടെ ഭാഗമായി ഇന്ന് മുതൽ ചൊവ്വാഴ്ച വരെ രാത്രിയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പരിശോധനയുടെ ഭാഗമായുള്ള രാത്രി കാലത്തെ ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെയാണ്. തിരുവനന്തപുരത്തുനിന്ന് ഏറ്റുമാനൂരിലേക്കുള്ള ഭാരവാഹനങ്ങൾ നാട്ടകം സിമന്റ് കവലയിൽ നിന്ന് തിരിഞ്ഞും ഏറ്റുമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങൾ നാഗമ്പടം വഴിയും പോകണം.

ആകാശപാത അപകട ഭീഷണിയാണെന്ന ഹJജി കോടതിയുടെ പരിഗണനയിലാണ്. കോട്ടയം സ്വദേശി ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്.ആകാശപാതയുടെ നിർമ്മാണം പൂർത്തീകരിക്കാൻ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. 2.10 കോടി രൂപ ചെലവഴിച്ചാണ് ആകാശപാത നിർമിച്ചത്. അതേസമയം, നിർമാണം പൊളിച്ചു നീക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.

TAGS :

Next Story